കാസർഗോഡുകാർ വന്ന് പറഞ്ഞത്: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു

കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒന്നാം സമ്മാനമായ 25 കോടിയാണ് തിരുവോണം ബംപറിലൂടെ അനൂപിന് ലഭിച്ചത്

 anooplottery

ഒരു സാധാരണ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ തന്നെ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കും. അടിക്കുന്നത് 25 കോടിയുടെ ബംപർ ലോട്ടറിയാണെങ്കിലോ, ജീവിതം കീഴ്മേല്‍ മറിയും എന്നകാര്യം ഉറപ്പാണ്. അത്തരത്തില്‍ ലോട്ടറി ഭാഗ്യം കീഴ്മേല്‍ മറിച്ച ഒരു വ്യക്തിയാണ് തിരുവനന്തപുരം കാരനായ അനൂപ്.

തിരുവോണം ബംപറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചതോടെ സാധാരണക്കാരനായ അനൂപ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറി. എന്നാല്‍ ഇതോടെ അദ്ദേഹത്തിന്റെ മനസ്സമാധാനവും ഏറെക്കുറെ പോയിക്കിട്ടിയ അവസ്ഥയാണ് തുടക്കം മുതല്‍ കാണാന്‍ സാധിച്ചത്.

അനൂപിന് ലോട്ടറിയടിച്ചെന്ന വിവരം

അനൂപിന് ലോട്ടറിയടിച്ചെന്ന വിവരം

അനൂപിന് ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞത് മുതല്‍ തന്നെ സഹായം തേടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നിരവധി ആളുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. ആയിരമോ പതിനായിരമോയല്ല, ലക്ഷങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു വീട്ടിലേക്കുള്ള ആളുകളുടെ വരവ്. പൈസ കിട്ടിയിട്ടില്ലെന്ന് അറിയിച്ചെങ്കിലും പലരും മടങ്ങിപ്പോവാന്‍ തയ്യാറായില്ല.സാഹായം അഭ്യർത്ഥിച്ചുള്ളവരുടെ വരവ് അയല്‍വാസികള്‍ക്കകം ബുദ്ധിമുട്ടായതോടെ അനൂപിന് വീട് മാറിപ്പോവേണ്ടിയും വന്നു.

ലോട്ടറി അടിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും

ലോട്ടറി അടിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും

ലോട്ടറി അടിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. 15.70 കോടി രൂപ ഒരു മാസത്തിനകം തന്നെ ലഭിച്ചും. എന്നാല്‍ അതില്‍ നിന്നും നികുതി പോയി 12 കോടിയോളമാണ് ലഭിച്ചത്. വീടും സ്ഥലവും വാങ്ങിയതിന് ശേഷം ബാക്കി തുക ഫികസ്ഡ് ആയി ബാങ്കില്‍ വെച്ചിരിക്കുകയാണ്. അധികം സഹായമൊന്നും ചെയ്ത് തുടങ്ങിയിട്ടില്ലെന്നും അനൂപ് പറയുന്നു.

ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ നിന്നും

ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ നിന്നും

വലിയ അവശതയാണെന്ന് ബോധ്യപ്പെടുന്ന കുറച്ച് ആളുകള്‍ക്ക് സഹായം ചെയ്യുന്നുണ്ട്. ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ നിന്നും ലഭിക്കുന്ന പലിശ എടുത്തുകൊണ്ടാണ് ചെറിയ തോതിലുള്ള ബിസിനസൊക്കെ ചെയ്യുന്നത്. അടുത്തിടെ കാസർകോഡ് നിന്നും മൂന്ന് പേർ വന്നിരുന്നു. നല്ല രീതിയില്‍ മോനെ എന്ന് വിളിച്ച് സംസാരിച്ച് തുടങ്ങി പൈസ കിട്ടില്ലെന്നായതോടെ മട്ട് മാറി.

Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'

ചോദിച്ചത് വലിയ തുക

ചോദിച്ചത് വലിയ തുക

വലിയ തുകയാണ് ചോദിച്ചത്. അതിനാല്‍ തന്നെ കൊടുത്തില്ല. ഇതോടെ ഞാന്‍ നശിക്കും എന്റെ കൊച്ച് നശിക്കുമെന്നൊക്കെ പ്രാക്കായി. ചെയ്താലും ചെയ്തില്ലേലും പ്രാക്കിപ്പോള്‍ കൂടെ പിറപ്പായി. വീട്ടില്‍ വരുന്ന എല്ലാവർക്കും കൊടുക്കില്ല. ആവശ്യക്കാരെന്ന് എനിക്ക് ബോധ്യപ്പെടണം. അങ്ങനെയുള്ള ആളുകള്‍ക്കെ കൊടുക്കുകയുള്ളുവെന്നും അനൂപ് വ്യക്തമാക്കുന്നു.

ലോട്ടറി കട തുടങ്ങിയപ്പോള്‍

ലോട്ടറി കട തുടങ്ങിയപ്പോള്‍

ലോട്ടറി കട തുടങ്ങിയപ്പോള്‍ കുഴപ്പമില്ലാതെ സമ്മാനം ലഭിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിലെല്ലാം തന്നെ സമ്മാനമുണ്ട്. കഴിഞ്ഞ ദിവസം അറുപതിനായിരം, അഞ്ഞൂറ്, രണ്ടായിരം രൂപയൊക്കെ ലഭിച്ചു. കടയിലും സഹായം ചോദിച്ച് ആളുകള്‍ വരുന്നുണ്ട്. പാർട്ടിക്കാരാരും എന്റെ അടുത്ത് സഹായം ചോദിച്ച് വരുന്നില്ല. അറിയാവുന്ന ചേട്ടന്മാർക്ക് ആവശ്യം വന്നാല്‍ സഹായിക്കും. അല്ലാതെ പാർട്ടിക്കാരെക്കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല.

അത് എന്റെ വാശിയാണ്

അത് എന്റെ വാശിയാണ്

വീടിന് അടുത്തള്ളവരെക്കൊണ്ടും ബുദ്ധിമുട്ടില്ല. പുറത്ത് നിന്നും വരുന്നവരാണ് പ്രശ്നക്കാർ. എല്ലാവരേയും സഹായിക്കാന്‍ തുടങ്ങിയാല്‍ ഒരു വർഷം കൊണ്ട് തീരും. കിട്ടിയ പണത്തില്‍ നിന്നും കൂടുതല്‍ മൂല്യം ഉണ്ടാക്കിയാലേ അടുത്ത ഒരാള്‍ക്ക് കിട്ടുമ്പോള്‍ ഒരു മാതൃകയാവൂ. ഇതില്‍ നിന്ന് താഴേക്ക് പോവാനല്ല, കൂടുതല്‍ മുന്നോട്ട് പോവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അത് എന്റെ വാശിയാണ്.

ധാരാളം ലോട്ടറി എടുക്കരുത്

ധാരാളം ലോട്ടറി എടുക്കരുത്

ധാരാളം ലോട്ടറി എടുക്കാതെ, നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ളത് മാത്രം എടുക്കാം. ആയിരങ്ങള്‍ക്ക് ലോട്ടറി എടുത്തിട്ടും അടിക്കാത്തതിനെ കുറിച്ച് ആളുകള്‍ പറയുന്നുണ്ട്. സെയിം നമ്പർ എടുക്കുമ്പോള്‍ അടിച്ചാല്‍ നല്ലൊരു തുക ലഭിക്കും. നേരത്തെ ഞാനും അങ്ങനെ എടുക്കാറുണ്ടായിരുന്നു. അത് കുഴപ്പമില്ല. അധികമായി ലോട്ടറി എടുക്കരുത്. എല്ലാവർക്കും ഭാഗ്യം ഉണ്ടാവണമെന്നില്ലെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+