ഓണം ബംപർ നറുക്കെടുപ്പ് നാളെയില്ല: അവസാന നിമിഷം മാറ്റിവെച്ചു: കാരണം ഇത്, പുതിയ തിയതി അറിയാം
25 കോടി രൂപയുടെ ഒന്നാം സമ്മാനം നല്കുന്ന തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ലോട്ടറി വകുപ്പ് ആസ്ഥാനായ തിരുവനന്തപുരത്ത് നടത്താനിരുന്ന ബംപർ നറുക്കെടുപ്പാണ് അവസാന മണിക്കൂറില്‍ മാറ്റിവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിപ്പ് സംസ്ഥാന ലോട്ടറി വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി.
അടുത്ത മാസം നാലാണ് പുതിയ നറുക്കെടുപ്പ് തിയതി. ജി എസ് ടി മാറ്റവും മഴയും ടിക്കറ്റ് വിൽപനയെ ബാധിച്ചെന്ന് ഏജന്റുമാർ അറിയിച്ചിരുന്നു. ഏജന്റുമാരുടെ അഭ്യർത്ഥന മാനിച്ചാണ് നറുക്കെടുപ്പ് നീട്ടിയതിയെന്നാണ് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിക്കുന്നത്. ജി എസ് ടി കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പുതിയ നികുതി ഘടന സംബന്ധിച്ച ആശയം നിലനിന്നിരുന്നു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയും ടിക്കറ്റ് വില്‍പ്പനയെ ബാധിക്കുകയായിരുന്നു.

അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഏജന്‍സികളിലേക്ക് അവസാനമായി എത്തിയ ടിക്കറ്റുകളില്‍ വലിയൊരു വിഭാഗം ഇപ്പോഴും വില്‍ക്കാതെ കിടക്കുന്നുണ്ട്. ഇത് വിറ്റുതീരാന്‍ സമയം അനുവദിക്കണമെന്ന് ഏജന്‍സികള്‍ നേരത്തെ തന്നെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം പരിഗണിച്ചുകൊണ്ടാണ് നറുക്കെടുപ്പ് നാലാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നത്.
500 രൂപ വില വരുന്ന ടിക്കറ്റിലൂടെ ആകെ 125.54 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മീഷനായി 2.5 കോടി രൂപ നല്‍കുന്നത് കൂടെ പരിഗണിക്കുമ്പോള്‍ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാരാകുക. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഏറ്റഴും കൂടുതല്‍ ടിക്കറ്റ് വിറ്റിരിക്കുന്നത്. 1407100 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റിരിക്കുന്നത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റിട്ടുണ്ട്.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ആകർഷകമായ സമ്മാന ഘടനയാണ്. ഒന്നാം സമ്മാനമായി 25 കോടി രൂപ ഒരു ഭാഗ്യവാന് ലഭിക്കും. ഇതിനു പുറമേ, രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോരുത്തർക്കും 1 കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകുന്നു. നാലാം സമ്മാനമായി 10 പരമ്പരകൾക്ക് 5 ലക്ഷം രൂപ വീതവും, അഞ്ചാം സമ്മാനമായി 10 പരമ്പരകൾക്ക് 2 ലക്ഷം രൂപ വീതവുമാണ് സമ്മാനം. കൂടാതെ, 5,000 രൂപ മുതൽ 500 രൂപ വരെയുള്ള വിവിധ ചെറിയ സമ്മാനങ്ങളും ഭാഗ്യക്കുറി വാഗ്ദാനം ചെയ്യുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications