ഓണസമ്മാനമായി പോത്ത്, ആട് പിന്നെ കോഴിയും
കണ്ണൂര്‍: ഓണത്തിന് കേവലം രണ്ടാഴ്ചമാത്രം ശേഷിക്കെ കേരളത്തിലങ്ങളോമിങ്ങോളം ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. സ്‌കൂളുകളും, കോളേജുകളും, സര്‍ക്കാര്‍ ഓഫീസുകളും, കലാ സാംസ്‌കാരിക സംഘടനകളുമെന്നുവേണ്ട നാലാള്‍ ഒത്തുകൂടുന്നിടത്തൊക്കെ ഏതെങ്കിലും തരത്തിലുള്ള ഓണാഘോഷമുണ്ടാകുമെന്നുറപ്പാണ്.
സംസ്ഥാനത്തെ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലക്കാര്‍ക്ക് ഓണത്തിനും വിഷുവിനുമെല്ലാം മാംസാഹാരം ഒഴിച്ചുകൂടാനാകാത്തതാണ്. ഓണഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന ഒരു പരിപാടിയില്‍ നല്‍കുന്ന സമ്മാനം തന്നെ ഇതുമായി ബന്ധപ്പെട്ടാണ് എന്നതാണ് രസകരം. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തിനടുത്ത് നിടിയേങ്ങയില്‍ നടക്കുന്ന ഓണാഘോഷമാണ് വ്യത്യസ്ത സമ്മാനങ്ങളാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഓണാഘോഷത്തിന്റെ പ്രധാന ഇനമായ വടവലി മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് 20,000 രൂപയും ഒരു പോത്തുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 15,000 രൂപയും ആടും സമ്മാനമായി നല്‍കുമ്പോള്‍ മൂന്നാംസ്ഥാനക്കാര്‍ക്ക് 7,500 രൂപയും കോഴിയുമാണ് സമ്മാനം. ആകെ 510 കിലോ ഭാരമുള്ള 9 ആളുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
വാഴക്കുലകളും ചെറിയ സമ്മാനങ്ങളും നല്‍കിവന്നിരുന്ന വടം വലി മത്സരത്തിന് എല്ലായിടത്തും വമ്പന്‍ സമ്മാനങ്ങളാണ് ഇത്തവണ. മിക്കസ്ഥലങ്ങളിലും ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയ്ക്കടുത്ത് സമ്മാനം നല്‍കുന്നു. ഓണക്കാലത്തെ കമ്പവലിക്കായി മികച്ച പരിശീലനം നടത്തിവരുന്ന നൂറുകണക്കിന് ക്ലബ്ബുകളും ജില്ലയിലുണ്ട്.












Click it and Unblock the Notifications