ദൃശ്യവിസ്മയമൊരുക്കി ഓണാഘോഷം; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം- ചിത്രങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ ഒരാഴ്ചയായി ഉത്സവാന്തരീക്ഷത്തിലായിരുന്നു. ഓണ അവധിയും ബക്രീദുമെല്ലാം തലസ്ഥാനത്തെ ജനങ്ങള്‍ ആഘോഷിച്ചു. സാംസ്‌കാരിക പരിപാടികളും കലാപരിപാടികളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷപരിപാടികളും ഒരാഴ്ചയായി തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
ശനിയാഴ്ച നടന്ന ഓണം സമാപന ഘോഷയാത്ര തലസ്ഥാനഗരിയെ ഇളക്കിമറിക്കുന്നതായിരുന്നു. മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യയുടെ കുച്ചുപ്പിടിയും അഫ്‌സലിന്റെ ഗാനവിരുന്നുമെല്ലാം ഓണാഘോഷത്തിന് മാറ്റ് കൂട്ടിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റേ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം സമാപന ഗോഷയാത്രക്കായി ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം വിശിഷ്ഠ വ്യക്തികളുമെത്തി. പ്ലോട്ടുകളും കലാരൂപങ്ങളുമായി തലസ്ഥാനനഗരം ഓണം അടിച്ചുപൊളിച്ചു. ചിത്രങ്ങള്‍ കാണൂ...

തകര്‍ത്ത് ആഘോഷിച്ച ഓണം
ദൃശ്യവിസ്മയം തീര്‍ത്ത വര്‍ണക്കാഴ്ചകള്‍ തലസ്ഥാനവാസികള്‍ക്കു സമ്മാനിച്ചായിരുന്നു ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര. ആയിരക്കണക്കിന് ജനങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയത്.

പ്ലോട്ടുകള്‍
ആയിരത്തില്‍പ്പരം കലാകാരന്മാര്‍, 75ലധികം ഫ്ലോട്ടുകള്‍, 150ലധികം കലാരൂപങ്ങള്‍ തുടങ്ങി ഓണത്തിന്റെ മാറ്റ് വിളിച്ചറിയിക്കുന്ന ഘോഷയാത്രയാണു സമാപനത്തിന്റെ ഭാഗമായി നടന്നത്.

ഘോഷയാത്ര ഉദ്ഘാടനം
ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത് ഗവര്‍ണര്‍ പി സദാശിവമാണ്. വൈകിട്ട് 5.30നു വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര രാത്രി എട്ടരയോടെയാണ് സമാപിപ്പിച്ചത്.

മുത്തുക്കുടയും വെഞ്ചാമരവും
പൂജപ്പൂര കേരള റോളര്‍ സ്കേറ്റിങ് അക്കാദമിയുടെ റോളര്‍ സ്‌കേറ്റിങ്ങോടെയാണു ഘോഷയാത്ര ആരംഭിച്ചത്. ചെണ്ടമേളം, അനൗണ്‍സ്മെന്റ് വാന്‍, കുതിര പൊലീസ്, ഘോഷയാത്രാ ബാനര്‍, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട തുടങ്ങിയ ഘോഷയാത്രയുടെ മാറ്റ് കൂട്ടി

ഫ്ളോട്ടുകള്‍
ചിരിയും ചിന്തയും ഉയര്‍ത്തിയ ഫ്‌ളോട്ടുകളായിരുന്നു താരങ്ങള്‍. ശാസ്ത്രലോകത്തെ ഇന്ത്യയുടെ പുത്തന്‍ കുതിച്ചുചാട്ടങ്ങളെ പരിചയപ്പെടുത്തിയും മതമൈത്രി വിളിച്ചോതിയും ഫ്‌ലോട്ടുകല്‍ കാണികളുടെ കയ്യടി നേടി.

വിഐപികള്‍
ഘോഷയാത്ര കാണാന്‍ വിഐപികളുടെ വന്‍ ഒഴുക്കായിരുന്നു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എസി മൊയ്തീന്‍, ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മേയര്‍ വികെ പ്രശാന്ത്, നടി സോന നായര്‍, കവി ഗീരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ വിഐപി വേദിയില്‍ ഘോഷയാത്ര കാണാന്‍ എത്തിയിരുന്നു

മഞ്ജു വാര്യര്‍
മലയാളികളുടെ പ്രിയനടിയായ മഞ്ജു വാര്യറുടെ കുച്ചുപ്പിടി അവതരണവുമുണ്ടായിരുന്നു. കനകകുന്ന് നിശാഗന്ധിയില്‍ നടന്ന നൃത്ത സന്ധ്യയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications