സിംസാറുല്‍ ഹഖ് ഹുദവിക്ക് ഓണാശംസകള്‍ നേര്‍ന്ന് അനീസ് സലീം
കൊച്ചി: ഓണം, ക്രിസ്മസ് പോലുള്ള അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ നിന്ന് മുസ്ലിംകള് വിട്ടുനില്‍ക്കണമെന്ന മതപ്രഭാഷകന് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം വിവാദമാകുന്നു. ഒട്ടേറെ പ്രമുഖരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. സിംസാറുല്‍ ഹഖ് ഹുദവിക്ക് ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് എഴുത്തുകാരന് അനീസ് സലീം. മുസ്ലിംകള് ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ വ്യക്തിക്കും ഓണാശംസകള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

കുട്ടിക്കാലത്തെ അയല്‍പ്പക്ക ബന്ധം സൂചിപ്പിച്ചാണ് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ഫേസ്ബുക്ക് കുറിപ്പിട്ടത്. പിശാചിന് മതമില്ല. മതരാഷ്ട്രീയ വേഷങ്ങള്‍ ഉണ്ടായേക്കാം. ഏത് മതത്തിലായാലും അപരവെറുപ്പില്‍ നിന്നാണ് ഇത്തരക്കാര്‍ ആഹാരം സമ്പാദിക്കുന്നതെന്ന കൂട്ടിച്ചേര്‍ക്കലോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
എംജി സര്‍കാലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ മാവേലിക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭര്‍ത്താവ് ഷുക്കൂര്‍ വക്കീല്‍. ഇത്തരത്തില്‍ പ്രസംഗിക്കുന്ന വ്യക്തിയെ പണ്ഡിതന് എന്ന് പറയുന്നത് അല്‍പ്പം കടന്ന കൈയ്യല്ലേ സാറേ എന്നാണ് ഷുക്കൂര്‍ വക്കീലിന്റെ പരിഹാസം. നന്മകള് കെടുത്താന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ അതിശക്തമായി നമുക്ക് മതിലുകള്‍ പണിയണമെന്നും ഇവര്‍ക്ക് പൂക്കളവും പായസവും ചേര്‍ന്ന ഒന്നാന്തരം ഓണം മുബാറക് എന്നും ഷുക്കൂര്‍ വക്കീല്‍ കുറിക്കുന്നു.
അതേസമയം, വിദ്യാര്‍ഥികളുടെ ചോദ്യത്തിന് സിംസാറുല്‍ ഹഖ് ഹുദവി വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്കിയ മറുപടി ഇപ്പോള്‍ വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ട് എന്ന് ചൂണ്ടിക്കാട്ടി സിംസാറുല്‍ ഹഖ് ഹുദവി മീഡിയ വിങിന്റെ പേരില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ മറുപടിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊതുവേദിയിലെ പൊതു ചോദ്യമായിരുന്നില്ലെന്നും ഇസ്ലാമിക നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നുവെന്നും അവര്‍ വിശദീകിരക്കുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications