പിണറായി പറഞ്ഞോ പൂക്കളം ഇടരുതെന്ന്.. കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പറയുന്നത് എന്താണ്?
തിരുവനന്തപുരം: ജോലി സമയത്തുള്ള പൂക്കളം ഒരുക്കലും കച്ചവടവും വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ വളച്ചൊടിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പിണറായി വിജയന്റെ നിലപാട് മുഴുവന്‍ മലയാളികളോടുമുള്ള അവഹേളനമാണെന്നും ഇത് അടിയന്തിരമായി പുനപരിശോധിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡ്യൂട്ടിസമയത്ത് പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതില്‍ കുഴപ്പമില്ല. പൂക്കളമൊരുക്കിയാല്‍ അപരാധം എന്നായിരുന്നു കെ സുരേന്ദ്രന്റെ ചോദ്യം. എന്നാല്‍ ഓണം ഹിന്ദുക്കളുടെ മാത്രമല്ലെന്നും, പിണറായി പറഞ്ഞതില്‍ തെറ്റില്ലെന്നും ചൂട്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അമേരിക്കന്‍ അമ്മായിയാണ് എന്നും അവരെക്കൊണ്ട് നിങ്ങള്‍ക്ക് തന്നെ പണികിട്ടുമെന്നും കെ സുരേന്ദ്രന്റെ പോസ്റ്റിന് കമന്റായി ആളുകള്‍ പറയുന്നുണ്ട്. അവര്‍ക്കുമുണ്ട് പൊങ്കാല. കെ സുരേന്ദ്രനോടുള്ള രോഷപ്രകടനം ഇതാ ഇങ്ങനെ പോകുന്നു...

പോസ്റ്റ് കത്തിക്കുമോ
സുരു അണ്ണാ... താങ്കള്‍ പോസ്റ്റിടുന്നതതോടൊപ്പം അടിയില്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കും എന്നൊരു കുറിപ്പും കൂടി നല്‍കണം... ഇതും നിരുപാധികം പിന്‍വലിക്കാനുള്ള സാധ്യത കാണുന്നുണ്ട് - ഇതാണ് ആദ്യത്തെ കമന്റ്. കമന്റിന് മാത്രം കിട്ടിയിരിക്കുന്നത് നൂറ് കണക്കിന് ലൈക്കുകള്‍.

ഇതുതന്നെ ആണല്ലോ അവസ്ഥ
നിങ്ങള്‍ എവിടെ പരിപാടി വച്ചാലും ഇതുതന്നെ ആണല്ലോ അവസ്ഥ... പിണറായി പറഞ്ഞത് വ്യക്തമായി കേട്ടിട്ട് പോസ്റ്റ് ഇടു, ഡ്യൂട്ടി സമയത്തു ഓണം ആഘോഷിക്കരുതെന്നാ പറഞ്ഞത്.. അതായത് ഡ്യൂട്ടി സമയം കഴിഞ്ഞഘോഷിക്കാം..

അമേരിക്കന്‍ അമ്മായി
മാമന്‍ മാപ്പിളയുടെ പിതൃശൂന്യ റിപ്പോര്‍ട്ട് ആകെ രണ്ടുവരി, അതും പൊക്കി പിടിച്ചാണ് ഉളളിസുരയ്ക്ക് വേണ്ടി അമേരിക്കന്‍ അമ്മായി ഈ പോസ്റ്റിട്ടത് ആ ലിങ്ക് തുറന്ന് വായിച്ചുനോക്കൂ. ജോലിസമയത്ത് പൂക്കളം ഇടരുത് എന്നാണ് അല്ലാതെ സര്‍ക്കാര്‍ ഓഫിസുകളില്‍ പൂക്കളമേ ഇടണ്ടാന്ന് പിണറായി പറഞ്ഞിട്ടില്ല.

അല്ലാതെ അടങ്ങില്ല
അമ്മായി സുരുവണ്ണന്റെ പൊക കണ്ടേ അടങ്ങൂ.. അമേരിക്കന്‍ അമ്മായി സത്യം പറ നിങ്ങക്ക് സുരേട്ടനോട് എന്തേലും വിരോധം ഉണ്ടോ. കമ്മികള്‍ പോലും പുള്ളീനെ ഇങ്ങനെ നാറ്റിക്കാറില്ല. ഹെഡിംഗ് മാത്രമല്ലാതെ ഫുള്‍ വാര്‍ത്ത വായിച്ച് പോസ്റ്റോ പോസ്റ്ററോ അടിക്കുന്ന ഒരു സംഘിയുണ്ടാകുമോ.

ഫേസ്ബുക് പേജ്
അണ്ണന്റെ ഫേസ്ബുക് പേജ് കൈകാര്യം ചെയ്യുന്നവന്‍ ആരാണേലും അവന്‍ അണ്ണന്റെ ശത്രു ആണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു... അവന്‍ അണ്ണനെ കൊലക്ക് കൊടുക്കും ഉറപ്പ്. ഈ പോക്ക് ആണേല്‍ അണ്ണന്‍ അടുത്ത ഇലക്ഷനില്‍ പതിനായിരത്തില്‍പ്പരം വോട്ടിന് തോല്‍ക്കും... അല്ല ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവന്‍ അണ്ണനെ തോല്‍പിക്കും....

എല്ലാം കഷ്ടമാണല്ലോ
ഞാന്‍ വിചാരിച്ചു മാഡത്തിന്റെ അക്കാദമിക് യോഗ്യത വച്ചു നോക്കുമ്പോള്‍ പോസ്റ്റുകള്‍ക്ക് നിലവാരം കാണുമെന്ന്! എന്നാല്‍ പോകെപ്പോകെ തീരെ തറ നിലവാരത്തിലുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകനേക്കാള്‍ താഴേക്കു പോകുന്ന ദയനീയമായ കാഴ്ചയാണല്ലോ മാഡം കാണുന്നത്.

കെട്ടിച്ചമക്കുന്നതോ
കലാപമുണ്ടാക്കാന്‍ എന്ത് കെട്ടി ചമക്കണമെന്ന് തിരഞ്ഞ് നടക്കുകയാണ് അമിത് ഷാ മുതലിങ്ങോട്ടുള്ള സംഘികള്‍ .... കേരളത്തില്‍ 11 സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങുക .. താങ്കള്‍ മലയാളികളുടെ ദുരന്തമാണല്ലോ ... സുരേന്ദ്രാ ... അതിന് ലൈക്കടിക്കാനും കുറെ പേരുണ്ടെന്നതാണ് അത്ഭുതം..

ഇത് തന്നെ സ്ഥിതി
സുരപ അണ്ണാ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ സമയം ആയിട്ടുണ്ട്..... നിങ്ങള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നേ ആണല്ലോ അവസ്ഥ... സാരമില്ല അണ്ണാ... കലാകാരന്‍ അല്ലാത്തോരെ സമൂഹം അംഗീകരിക്കൂല്ല... മ്മക്ക് അടുത്ത പോസ്റ്റിനു നോക്കാം..

ശരിക്ക് നോക്കണ്ടേ
എന്താണ് അണ്ണാ.. അണ്ണന്‍ ജനം ടിവി മാത്രം കാണുന്നതിന്റെ കുഴപ്പമാ. ഒരു കാര്യത്തെ കുറിച്ച് നേരിട്ട് ബോധ്യമില്ലെങ്കില്‍ വല്ലപ്പോഴും മറ്റു ചാനലുകള്‍ അല്ലെങ്കില്‍ മറ്റു മാധ്യമങ്ങള്‍ എന്താണ് പറയുന്നത് എന്ന് കൂടി കണ്ടു അഭിപ്രായം പറയുന്നതാകും നല്ലത്... അല്ലെങ്കില്‍ ഇടക്ക് പറഞ്ഞത് പിന്നെയും മാറ്റിപറയേണ്ടി വരും....

വന്‍ പരാജയമാണല്ലോ
നിങ്ങള്‍ വന്‍ പരാജയമാണല്ലോ മിസ്റ്റര്‍ സുരേന്ദ്രന്‍. ഒന്നുമില്ലേലും നേതാവല്ലേ ആ നിലവാരമെങ്കിലും കാണിക്കൂ മിസ്റ്റര്‍. എന്താണു പിണറായി പറഞ്ഞത്? നിങ്ങള്‍ ആടിനെ പട്ടിയാക്കാനും പട്ടിയേ പേപ്പട്ടിയാക്കാനും എന്നിട്ടതിനെ തല്ലിക്കൊല്ലാനും പഠിപ്പിക്കുന്ന സംഘടനയുടെ കേരളത്തിലെ നേതാവാകാം. ആ പൊട്ടത്തരം സാക്ഷര കമ്മ്യൂണിസ്റ്റ് കേരളത്തില്‍ ചെലവാകൂല്ല.

കുറച്ച് സ്‌നേഹമുണ്ടായിരുന്നു
പ്രിയ സുരേന്ദ്രാ നിങ്ങളോട് അല്‍പ്പം സ്‌നേഹമുണ്ടായിരുന്നു. നിങ്ങള്‍ തന്നെ അതു വേണ്ടാ എന്നു വയ്ക്കുന്നു. നിങ്ങള്‍ തോറ്റതില്‍ ദു:ഖം ഉണ്ടായിരുന്നു. ഇപ്പോള്‍ ലവലേശം ഇല്ല. ഓണംസമയത്ത് പൂക്കളം ഇടരുത് എന്നെ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് സോദരാ.

എന്തൊക്കെ വിഷയങ്ങളാണ്
ആശയ ദാരിദ്ര്യം ആണല്ലോ സുരേന്ദ്രാ? അദ്യം പതിമൂന്നാം നമ്പര്‍ കാര്‍, പിന്നെ ഏലസ്സ്, ഇപ്പൊ പൂക്കളം.. ഇതൊക്കെ എന്ത് വലിയ ജനകീയ പ്രശ്‌നങ്ങള്‍ ആണ് സുരേന്ദ്രന്‍ സാര്‍ പൊക്കിക്കൊണ്ട് വരുന്നതെന്ന് നോക്കിക്കേ.. കഷ്ട്ടം തന്നെ.

ജോലി ചെയ്യാനാണ്
സര്‍ക്കാര്‍ ഓഫീസുകളില്‍ പോവുന്നത് ജോലി ചെയ്യാനാണ് അല്ലാതെ ജോലി സമയത്തു പൂക്കളമിട്ടു തിരുവാതിര കളി കളിക്കാനല്ല, ഓണം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും അവധിയും ലഭിക്കുന്നുണ്ട്, പിന്നെ ഓഫിസില്‍ പൂക്കളമിടണം എന്ന് നിര്‍ബന്ധമുള്ളവര്‍ ഓഫിസ് സമയത്തിന് മുന്‍പ് പൂക്കളം ഇടട്ടെ.

സര്‍ക്കാര്‍ ഓഫീസിലല്ല
സാര്‍ ഓണം ഹിന്ദുക്കളുടെ ഒരു ആഘോഷമാണ് അത് ആഘോഷിക്കേണ്ടത് അവരുടെ വീടുകളിലും മറ്റുമാണ് ഗവണ്‍മെനറ്റ് ഓഫീസുകള്‍ ഓണമോ പെരുന്നാളോ ക്രിസ്തുമസ്സോ ആഘോഷിക്കേണ്ട സ്ഥലമല്ല മറിച്ച് ജനങ്ങള്‍ക്ക് ജനോപകാരങ്ങള്‍ ചെയ്ത് കൊടുക്കണ്ട സ്ഥലങ്ങളാണ്.

മറ്റന്നാള്‍ ക്രിസ്മസ്
ഇന്ന് സാര്‍ പറഞ്ഞു നാളെ മുസ്ലിംകള്‍ പറയും പെരുന്നാള്‍ ആഘോഷിക്കണമെന്ന്. മറ്റന്നാള്‍ ക്രിസ്ത്യാനികള്‍ പറയും ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ അത് കൊണ്ട് ഓരോ വിശ്വാസികളുടെയും ആഘോഷം അവരവരുടെ വീടുകളിലും പള്ളിയിലും അമ്പലങ്ങളിലും ചര്‍ച്ചുകളും ഗംഭീരമായി നടക്കട്ടെ. അനാവശ്യ കാര്യത്തിന് സാറിനെ പോലുള്ള ആളുകള്‍ പ്രതികരിക്കാതിരിക്കുക

അതാരും കണ്ടില്ല
സുരേന്ദ്രന്‍ജി യുടെ പോസ്റ്റിന്റെ ഒരു ലൈന്‍ വായിച്ച് കമന്റിടാതെ മുഴുവന്‍ വായിച്ചാല്‍ ഈ കമന്റിന്റെ ആവശ്യം വരില്ലായിരുന്നു.. ഓഫീസ് സമയത്ത് പാര്‍ട്ടിപ്രവര്‍ത്തനം നടത്താം എന്നാല്‍ പൂക്കളമിടുന്നത് വലിയ അപരാധം എന്നാണ് ആ പോസ്റ്റിന്റെ രണ്ടാമത്തെ ലൈന്‍...

പറഞ്ഞു എന്നേയുളളൂ
ഓണം എന്നല്ല ഏതു ആഘോഷവും സ്വയം മാനസീകോല്ലാസത്തിനുള്ളതാണ്, അതിനുവേണ്ടി നികുതിപ്പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ അവരുടെ ഔദ്യോഗികസമയം ഉപയോഗിക്കരുത് എന്നല്ലേ പറഞ്ഞുള്ളൂ മിസ്റ്റര്‍ സുരേന്ദ്രന്‍ ...അല്ലെ പറഞ്ഞു പറഞ്ഞു മലയാളവും മനസ്സിലാകാതായോ താങ്കള്‍ക്കു... എപ്പോ ഗോളടിച്ചാലും അത് തിരിഞ്ഞു സ്വന്തം വലയിലേക്കാണല്ലോ പാഞ്ഞു കേറുന്നത്...

ഇതല്ലേ പറഞ്ഞത്
ഓഫീസ് സമയത്തു പൂക്കളം ഇട്ടു ടൈം വേസ്റ്റ് ചെയ്യരുത് എന്നാ പറഞ്ഞെ.... അത് ശരിയല്ലേ അണ്ണാ? നാളെ അണ്ണന്‍ അത്യാവശ്യമായ ഏതെങ്കിലും കാര്യത്തിന് സര്‍ക്കാര്‍ ആഫീസില്‍ പോകുമ്പോള്‍ അവര്‍ പറയുകയാണ് ചേട്ടന്‍ പോയിട്ട് ഓണം കഴിഞ്ഞിട്ട് വാ, ഞങ്ങള്‍ക്ക് പൂക്കളം ഇട്ടു ഓണം ആഘോഷിക്കണം - അപ്പോള്‍ ചേട്ടന്‍ എന്ത് പറയും?

പൂക്കളം അപ്പോഴാകട്ടെ
ഓണാവധി ഇഷ്ടം പോലെയില്ലേ? ആ സമയത്ത് സര്‍ക്കാര്‍ ജോലിക്കാര്‍ വെളുക്കുന്നതു വരെ നിന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തമിട്ടോട്ടെ, ഓഫീസ് തുറന്നു കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുമാവാം. അല്ലാതെ ജനങ്ങളെ സര്‍ക്കാര്‍ വരാന്തയില്‍ നിര്‍ത്തിയല്ല അത്തമിടീല്‍. നാട്ടുകാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്നതും അത്തം കാണാനുമല്ല.

അതിന് കുഴപ്പമില്ലേ
ഡ്യൂട്ടി സമയത് പാര്‍ട്ടി പ്രവര്‍ത്തനം ആകാം അല്ലെ. ഡ്യൂട്ടി സമയത്ത് യുണിയന്‍ പ്രവര്‍ത്തനം, പാര്‍ട്ടി പ്രവര്‍ത്തനം ഒക്കയാകാം. പക്ഷേ ഓണപ്പൂക്കളം മാത്രം പറ്റില്ല. ഡ്യൂട്ടി സമയത്ത് ഇരുന്ന് ഉറങ്ങുന്നതിനു പകരം പൂക്കളം എങ്കിലും ഒരുക്കട്ടെ. ഉദ്യൊഗസ്ഥര്‍ ഓണം ആഘോഷിക്കുന്നതു മൂലം ജനം വല്ലാതെ വലഞ്ഞിട്ടൊന്നും ഇല്ലല്ലോ.

മറ്റ് പത്രങ്ങള്‍ വായിക്കുന്നുണ്ട്
365 ദിവസത്തില്‍ നൂറു പണിമുടക്കുകളും ഹര്‍ത്താലും യൂണിയന്‍ മീറ്റിംഗും പാര്‍ട്ടി സമ്മേളനവും നടത്തുമ്പോഴും ഈ ശുഷ്‌ക്കാന്തി കാണിക്കണമായിരുന്നു എന്നാണ് ഈ എളിയവന്റെ അഭിപ്രായം... അല്ലാതെ ഓണത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ പൂക്കളം ഇട്ടു എന്നു വച്ച് ഭൂകമ്പം ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ പൊതുജനം മുഴുവന്‍ ദേശാഭിമാനി വായിക്കുന്നവരാണെന്ന് ധരിക്കരുത്.












Click it and Unblock the Notifications