ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തിന്റെ പൊന്‍ കതിരുമായി മലയാളിക്ക് പുതുവര്‍ഷം;ആശംസയുമായി മോദിയും
കോഴിക്കോട്: പഞ്ഞമാസം എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. ഇതില്‍ നിന്നുള്ള മോക്ഷമാണ് ചിങ്ങത്തിന്റെ വരവ്. പുതിയ പുലരി. സമ്പല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളിക്കിത്.
കാര്‍ഷിക സമൃതിയിലൂന്നിയ കേരളക്കാര്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റേയും സമൃതിയുടേയും മാസമാണ് ചിങ്ങം. എന്നാല്‍ ഇന്ന് കാലാവസ്ഥ മാറി. ചിങ്ങത്തിലും വറുതി തന്നെയാണ്. നിര്‍ത്താതെ പെയ്ത കാല വര്‍ഷത്തില്‍ ഉണ്ടായ നഷ്ടക്കണക്കും ദുരിത കഥകളുടേയും തുടച്ചായാണ് ഇന്ന് ചിങ്ങവും.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമല്ല ഇതും. വെള്ളപൊക്കവും രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ആഘാതവും നമ്മളെ വിട്ടുപോകുന്നില്ല. സ്വര്ണ്ണകതിര് വിളവെടുക്കുന്ന കര്ഷകന് ഇന്ന്് വറുതിയാണ് വിള.

കൊവിഡ് കാലമാണ്. മനുഷ്യന് ഇന്ന് വരെ കണ്ടിണ്ടില്ലാത്ത മഹാമാരി. രോഗഭീതിയില്‍ വീട്ടിലൊതുങ്ങിയടോയെ മണ്മറഞ്ഞുപോയ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തെ പലരും തിരിച്ചുവിളിച്ചു. നാഗരിക സംസ്കാരത്തില്‍ ജീവിക്കുന്നവര്‍ പോലും കൃഷി ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരാണിന്ന്. പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ ഒരു കുടുംബത്തിന് വേണ്ടതെല്ലാം അവര്‍ കൃഷി ചെയ്തുണ്ടാക്കുന്നു. ഇത് ഈ ചിങ്ങമാസത്തില്‍ ഒരു പുതിയ പ്രതീക്ഷ.
പൊന്നോണത്തിന്റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്. കലണ്ടറില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ ഈ ദിനങ്ങള്‍ ആഘോഷത്തിന്റേതാണ്. വിളവെടുപ്പും വയലുമെല്ലാം അന്യമായി അതിഥിസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയും പൂവും കയറിയ വണ്ടികളെ കാത്തിരുന്നതാണ് മലാളികളുടെ പുതിയ ഓണക്കാലം. എന്നാല്‍ ഈ വര്‍ഷം അതും അന്യമാണ്. എങ്കിലും പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്ക്കുന്ന മലയാളി ജീവിതത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പ് തന്നെയാണ് ചിങ്ങം. അറുതിയും വറുതിയും വഴിമാറി സമ്പല്‍സമൃതിയുടെ കാലം ചിങ്ങമാസം സമ്മാനിക്കട്ടെ.
മലയാളിക്ക് പുതുവത്സരം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. ട്വിറ്ററിലൂടെ മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്. 'ചിങ്ങമാസം ആഗതമായ ഈ വേളയില്‍ എല്ലാവര്ക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. വരുന്ന വര്‍ഷം വിജയവും നല്ല ആരോഗ്യവും സമൃതിയും വൈവരട്ടെയെന്ന് പ്രാര്‍ത്തിക്കുന്നു.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications