ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് തന്നെ... സര്‍ക്കാരും തീരുമാനിച്ചു
തിരുവനന്തപുരം: ഇത്തവണ ഓണപ്പരീക്ഷ വൈകിയതല്ല ഓണം നേരത്തെ എത്തിയതാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തായാലും സംസ്ഥാന സര്‍ക്കാരിനും അതേ അഭിപ്രായം തന്നെയാണെന്ന് തോന്നു.
ഇത്തവണ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞതിന് ശേഷം മതിയെന്ന് ഉന്നതതല സമിതി തീരുമാനിച്ചു. ഓണാവധി കഴിഞ്ഞ് സെപ്തംബര്‍ ഏഴിന് പരീക്ഷ തുടങ്ങും, 15 ന് അവസാനിയ്ക്കും.

പരീക്ഷ ഇങ്ങടുത്തെത്തിയെങ്കിലും പാഠപുസ്തക വിതരണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. പരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം 18 ന് പൂര്‍ത്തിയാകും എന്നാണ് കേരള ബുക്ക് പബ്ലിഷിംഗ് സൊസൈറ്റി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ജൂലായ് 20 നകം തന്നെ പുസ്തക വിതരണം പൂര്‍ത്തിയാക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
എന്നാല്‍ പ്രതിപക്ഷം ഇപ്പോഴും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ആഗസ്റ്റ് മാസത്തിലേ പുസ്‌കതങ്ങളുടെ അച്ചടി പൂര്‍ത്തിയാകൂ എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം എന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചത്. എന്തായാലും ഇനി കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.


Click it and Unblock the Notifications