തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളന്പി, വീഡിയോ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പി. കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിയ്‌ക്കേണ്ട ഓപ്പറേഷന്‍ തീയേറ്ററിലാണ ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിയ്ക്കാതെ ഓണസദ്യ വിളമ്പിയത്.
ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഓണസദ്യ വിളമ്പിയത്. 600ല്‍ അധികം പേര്‍ക്കാണ് ഓണസദ്യ നല്‍കിയത്. സദ്യയ്ക്ക് പുറമേ തീയേറ്ററില്‍ പൂക്കളവും ഒരുക്കിയിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

അണുവിമുക്തമായിരിയ്‌ക്കേണ്ട ഓപ്പറേഷന്‍ തീയേറ്ററിലാണ് ഇത്തരമൊരു ആഘോഷം നടന്നത്. സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications