ദില്ലിയില്‍ നിന്ന് പ്രമുഖരുടെ ഓണാശംസ; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി
ദില്ലി: മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓണാശംസ. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ഓണാശംസ നേര്‍ന്നു. കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ഹൃദ്യമായ ഓണം ആശംസിക്കുന്നതായി കോവിന്ദ് പറഞ്ഞു.

സാഹോദര്യം കാത്തുസൂക്ഷിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഓണക്കാലം സമൂഹത്തില്‍ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്ന് മോദി ആശംസിച്ചു.
വിളവെടുപ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന ഉത്സവമാണ് ഓണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കൃഷിയുടെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഉത്സവം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷം പൂക്കളങ്ങളും വള്ളംകളിയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൊണ്ട് ആഹ്ലാദകരമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications