Get Updates
Get notified of breaking news, exclusive insights, and must-see stories!

Onam Song: ഏത് മൂഡ്.. ഓണം മൂഡ്.. ഇതാ മലയാളികള്‍ ആഘോഷമാക്കി മാറ്റിയ 10 ഓണം ഗാനങ്ങള്‍

'ഏത് മൂഡ്.. ഓണം മൂഡ്' ഇത്തവണ റീല്‍സുകള്‍ അടക്കി വാഴുന്ന ഗാനമായി മാറിയിരിക്കുകയാണ് സാഹസം എന്ന ചിത്രത്തിലെ ഈ ഗാനം. ന്യൂജനറേഷന്‍ വൈബിന് അനുസരിച്ചുള്ള ഈ ഗാനത്തിനൊപ്പം തന്നെ വർഷങ്ങളായി മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ നിരവധി പാട്ടുകള്‍ വേറെയുമുണ്ട്. അത്തരത്തിലുള്ള ഏറ്റവും ജനകീയമായ ഏതാനും പാട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കുകയാണ് ഇവിടെ..

1. പൂവിളി പൂവിളി പൊന്നോണമായി

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

  • ചലച്ചിത്രം: വിഷുക്കണി (1978)
  • സംഗീതം: സലിൽ ചൗധരി
  • ഗാനരചന: ശ്രീകുമാരൻ തമ്പി
  • ഗായകർ: കെ. ജെ. യേശുദാസ്
onam-song

2.ഓണവില്ലിൻ തംബുരുമീട്ടും


ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്

എന്നുമെന്നും പൂക്കണി വിടരും വീടാണീവീട്

കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും

അതിരില്ലിവിടെ മതിലില്ലിവിടെ

ഒന്നാണെല്ലാരും

  • ചലച്ചിത്രം: കാര്യസ്ഥൻ (2010)
  • സംഗീതം: ബേർണി-ഇഗ്നേഷ്യസ്
  • ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
  • ഗായകർ: കല്യാണി, മധു ബാലകൃഷ്ണൻ

3.ഓണത്തുമ്പീ

ഓണത്തുമ്പീ ഓണത്തുമ്പീ
ഓടി നടക്കും വീണക്കമ്പി
ഓണത്തുമ്പീ ഓണത്തുമ്പീ

  • ചലച്ചിത്രം: മുടിയനായ പുത്രൻ (1961)
  • സംഗീതം: ജി. ദേവരാജൻ
  • ഗാനരചന: ഒ. എൻ. വി. കുറുപ്പ്
  • ഗായകർ: കെ. സുലോജന

4.ഓണപ്പൂവേ പൂവേ പൂവേ

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

  • ചലച്ചിത്രം: ഈ ഗാനം മറക്കുമോ (1978)
  • സംഗീതം: സലിൽ ചൗധരി
  • ഗാനരചന: ഒ. എൻ. വി. കുറുപ്പ്
  • ഗായകർ: കെ. ജെ. യേശുദാസ്

5.തിരുവാവണി രാവ്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

  • ചലച്ചിത്രം: ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016)
  • സംഗീതം: ഷാൻ റഹ്മാൻ
  • ഗാനരചന: മനു മഞ്ജിത്
  • ഗായകർ: ഉണ്ണി മേനോൻ, സിതാര

6.കുട്ടനാടൻ പുഞ്ചയിലെ

കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

  • ചലച്ചിത്രം: കാവലം ചുണ്ടൻ (1967)
  • സംഗീതം: ജി. ദേവരാജൻ
  • ഗാനരചന: വയലാർ രാമവർമ്മ
  • ഗായകർ: കെ. ജെ. യേശുദാസ്

7.ഓണത്തുമ്പീ പാടൂ

ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ മൊഴികള്‍ പകര്‍ത്താന്‍ വാ
മധുമഴ നനയാന്‍ വാ മനസ്സിലുറങ്ങാന്‍ വാ

  • ചലച്ചിത്രം: സൂപ്പർമാൻ (1997)
  • സംഗീതം: എസ്. പി. വെങ്കിടേഷ്
  • ഗാനരചന: എസ്. രമേശൻ നായർ
  • ഗായകർ: കെ. ജെ. യേശുദാസ്
  • ഓണവെയിൽ ഓളങ്ങളിൽ

8.ഓണവെയിൽ ഓളങ്ങളിൽ

പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ
പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല
മണ്ണാറശാലയിലിന്നായില്യം നാളല്ലോ..
കാഞ്ചീടേ നാളും ആയില്യമാണല്ലോ...
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി

ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ

  • ചലച്ചിത്രം: ബോംബെ മാർച്ച് 12
  • സംഗീതം: അഫ്സൽ യൂസഫ്
  • ഗാനരചന: റഫീക്ക് അഹമ്മദ്
  • ഗായകർ: എം ജി ശ്രീകുമാർസോണി സായ്കോറസ്

9.ഓണപ്പാട്ടിന്‍ താളംതുള്ളും

ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ്‌ കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും

  • ചലച്ചിത്രം: ക്വട്ടേഷൻ
  • സംഗീതം: സബീഷ് ജോർജ്ജ്
  • ഗാനരചന: ബ്രജേഷ് രാമചന്ദ്രൻ
  • ഗായകർ: സബീഷ് ജോർജ്ജ്കോറസ്
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+