പാട്ടുപാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ; വല്ലാത്ത രസമാണിത് കാണാന്‍, വിദേശികളും പറന്നെത്തും!!
കൊച്ചി: 48 വിഭവങ്ങളുമായി ആരംഭിക്കുന്ന സദ്യ. ഈ വിഭവങ്ങളില്‍ ഒതുങ്ങില്ല. ഇനിയുമുണ്ട്. അത് ചോദിക്കാനാണ് പാട്ട്. പാട്ടുപാടി ചോദിച്ചുവാങ്ങുന്നതാണ് രസകരം. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍, വിളമ്പുന്നവര്‍ എത്തിക്കുന്നതാണ് ചടങ്ങ്.

പറഞ്ഞുവരുന്നത് ആറന്മുള വള്ള സദ്യയെ കുറിച്ചാണ്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ട സിദ്ധിക്ക് വേണ്ടി നടത്തുന്ന വഴിപാടാണിത്. ഒരിലയില് 63 തരം വിഭവങ്ങള്‍. ഇതില്‍ 48 എണ്ണം ആദ്യം തന്നെ ഒരുക്കി കൊടുക്കും. ബാക്കിയാണ് പദ്യരൂപത്തില്‍ ചോദിക്കുക.
ഇത്രയും തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സദ്യയാണ് ആറന്മുള വള്ള സദ്യ. വിദേശികള്‍ വരെ ഈ ചടങ്ങ് കാണാനെത്തും. വഴിപാടുള്ളവര് 44 പള്ളിയോടങ്ങളില്‍ നിന്ന് ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങ് തുടങ്ങും.
ചടങ്ങ് നടക്കുന്ന ദിവസം വഴിപാടുകാരന് ക്ഷേത്ര ദര്‍ശനം നടത്തി കൊടിമരത്തിന് മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്തും. പിന്നീടാണ് സദ്യ തുടങ്ങുക. 48 എണ്ണം ആദ്യം ഒരുക്കും. ബാക്കി പാട്ടിലൂടെ ചോദിക്കും.
ഊണിന് ശേഷവുമുണ്ട് ചില ചടങ്ങുകള്‍. കരക്കാര് കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ തളിക്കും. പള്ളിയോട കരക്കാര് ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കും. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ വഴിപാടുകാര്‍ ക്ഷേത്ര കടവ് വരെ അനുഗമിക്കും. കരക്കാര് സ്വന്തം കരകളിലേക്ക് വള്ളപ്പാട്ട് പാടി പോകുന്നതോടെ വള്ളസദ്യ ചടങ്ങുകള്‍ സമാപിക്കും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications