തിടുക്കത്തില്‍ ആഘോഷിക്കാന്‍ പറ്റുന്നതാണോ ഓണം; അതിനുണ്ട് ചില ചിട്ടവട്ടങ്ങള്‍
കൊച്ചി: അത്തം നാളിലെ പൂക്കളത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുക. അത്തം ദിനത്തില്‍ ഒരു നിര തുമ്പ മാത്രമേ പാടുള്ളൂവെന്നാണ് പറയാറ്. രണ്ടാം ദിനം രണ്ടു തരം പൂക്കളും മൂന്നാദിനം.... അങ്ങനെ കൂടി വരും.

ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടും. ഉത്രാട നാളില്‍ പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കും. ഇതാണ് പണ്ട് മുതല്‍ നടന്നുവരുന്ന രീതി. എന്നാല്‍ ഇന്ന് ചില മാറ്റങ്ങള്‍ പ്രകടമാണ്. ആദ്യം ദിനം തന്നെ വലിയ പൂക്കളമിടുന്നവരുമുണ്ട്.
തിരുവോണ നാളില്‍ പുത്തന്‍ വസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുമ്പില്‍ ആവണിപ്പലകയില് ഇരുന്ന് തൃക്കാക്കരയപ്പന്റെ രൂപത്തില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കും. തൃക്കാക്കരയപ്പനെ വച്ചാല്‍ ആ വീട്ടില്‍ ഓണമെത്തി എന്നാണ് സങ്കല്‍പ്പം.
പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങി, ക്ഷേത്രങ്ങളിലേക്ക് കാഴ്ചക്കുലകള്‍ സമര്‍പ്പിച്ച്, ഓണസദ്യ കഴിച്ച്... ഇതൊക്കെ പുതിയ തലമുറയ്ക്ക് അത്ര പുതുമ തോന്നിക്കില്ല. പക്ഷേ പഴയ ആളുകള്‍ക്ക് ഈ ദിനത്തില്‍ മാത്രമേ പുതുവസ്ത്രം ലഭിക്കുമായിരുന്നുള്ളൂ.
ഓണനാളില്‍ വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്. സദ്യക്ക് ശേഷം പലതരം ഓണക്കളികളും നടക്കും. ചിലയിടങ്ങളില്‍ ഇത് ഗ്രാമ ഉല്‍സവമായി തന്നെ നടക്കുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications