ഓണം, കേരളത്തിന്റെ വിളവെടുപ്പ് ഉത്സവത്തിന്റെ പരിണാമം; ചരിത്രവും കാർഷിക പശ്ചാത്തലവും അറിയാം
സപ്റ്റംബർ 5 നാണ് തിരുവോണം. ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യവട്ടങ്ങൾ തയ്യാറാക്കിയും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ആഘോഷങ്ങളുടെ നിറപ്പകിട്ടിനപ്പുറം ഓണം യഥാർത്ഥത്തിൽ നമ്മുടെ കാർഷിക ജീവിതവുമായി ഏറെ ചേർന്ന് കിടക്കുന്നതാണ്. ഓണത്തിന്റെ ചരിത്രവും കാർഷിക പശ്ചാത്തലവും കൂടി വിശദമായി വായിച്ചാലോ.
കാലവർഷത്തിന്റേ അവസാനത്തെയും സമൃദ്ധമായ നെൽകൃഷിയുടെ വിളവെടുപ്പിനേയുമാണ് ഓണം അടയാളപ്പെടുത്തുന്നത്. ചിങ്ങമാസത്തിലാണ് (ഓഗസ്റ്റ്-സെപ്റ്റംബർ) ഓണം ആഘോഷിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെയുള്ള സംഘകാലം മുതലേ ഈ ഉത്സവത്തിന് ചരിത്രപരമായ പരാമർശങ്ങളുണ്ട്. സംഘകാല കൃതിയായ 'പതിറ്റുപ്പത്ത്', ചേര രാജവംശത്തിൻ്റെ ലിഖിതങ്ങൾ എന്നിവയിൽ ഓണത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളുണ്ട്. കാലക്രമേണ, ഒരു പ്രാദേശിക കാർഷിക ആഘോഷത്തിൽ നിന്ന് ഓണം കേരളത്തിലുടനീളമുള്ള ഒരു ജനകീയ ഉത്സവമായി മാറുകയായിരുന്നു.

മഹാബലിയുമായി ബന്ധപ്പെട്ടതാണ് ഓണത്തിന്റെ ഐതീഹ്യം ഇങ്ങനെയാണ്
അസുര രാജാവായിരുന്നു മഹാബലി. പുരാണങ്ങളിലെ മറ്റ് അസുരന്മാരിൽ നിന്ന് വ്യത്യസ്തമായി, ദയയും ഔദാര്യവും നീതിനിഷ്ഠയുമുള്ള ഭരണാധികാരിയായിരുന്നത്രേ അദ്ദേഹം. മഹാബലിയുടെ ഭരണത്തിന് കീഴിൽ ജനങ്ങൾ സന്തോഷത്തോടെയും സമത്വത്തോടെയും യാതൊരു ദുരിതങ്ങളുമില്ലാതെയും ജീവിച്ചു. എന്നിരുന്നാലും, മഹാബലിയുടെ വർദ്ധിച്ചുവന്ന ജനപ്രീതി ദേവന്മാരിൽ അസൂയ ഉളവാക്കി. മഹാബലിയുടെ ശക്തിയും പ്രശസ്തിയും തങ്ങളുടെ അധികാരത്തിന് ഭീഷണിയാകുമെന്ന് അവർ ഭയന്നു, അവർ മഹാവിഷ്ണുവിനോട് പരാതിപ്പെട്ടു.
മഹാവിഷ്ണു വാമനൻ എന്ന ബ്രാഹ്മണന്റെ രൂപമെടുത്തു മഹാബലിയെ സന്ദർശിച്ചു. ഉദാരമതിയായ മഹാബലി, വാമനൻ ആവശ്യപ്പെടുന്നതെന്തും നൽകാമെന്ന് വാഗ്ദാനം ചെയ്തു. വാമനൻ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു. മഹാബലി സമ്മതിച്ചപ്പോൾ, വാമനൻ വലുതായി വളർന്ന് ആദ്യത്തെ കാൽവെപ്പിൽ ഭൂമിയും രണ്ടാമത്തെ കാൽവെപ്പിൽ സ്വർഗ്ഗവും അളന്നു. മൂന്നാമത്തെ കാൽവെപ്പിന് സ്ഥലമില്ലാതെ വന്നപ്പോൾ, മഹാബലി തന്റെ വാക്ക് പാലിച്ച് മൂന്നാമത്തെ അടിക്ക് തന്റെ ശിരസ്സ് വാമനന് നൽകി.വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയ്ച്ചു. മഹാബലിയുടെ ഭക്തിയിലും വിനയത്തിലും സംപ്രീതനായ മഹാവിഷ്ണു അദ്ദേഹത്തിന് ഒരു വരം നൽകി, എല്ലാ വർഷവും ഒരുതവണ തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ അനുവാദം ലഭിച്ചു. അദ്ദേഹത്തിന്റെ സുവർണ്ണ ഭരണകാലത്തെ സമത്വവും ഐശ്വര്യവും സന്തോഷവും അനുസ്മരിച്ചുകൊണ്ട്, മഹാബലി നാട് കാണാനെത്തുന്നുവെന്ന സങ്കൽപമാണ് ഓണത്തിന്റെ ഐതീഹ്യം.
ഓണവും കാർഷിക സമൃദ്ധിയും
കേരളത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുമായി ഓണത്തിന് അഭേദ്യമായ ബന്ധമുണ്ട്. നെൽകൃഷിയെ അടിസ്ഥാനമാക്കിയാണ് ഓണം ആചരിക്കുന്നത്. വിളവെടുപ്പിന്റെ പൂർത്തീകരണം സാമൂഹിക ഐക്യത്തിന്റെയും, ആഘോഷങ്ങളുടെയും സമയമായിരുന്നു. പൂക്കളമിടൽ പോലുള്ള ഓണാചാരങ്ങൾ പ്രകൃതിയുടെ സമൃദ്ധിയെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. ഓണസദ്യ കാർഷിക പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്നു.
വിളവെടുപ്പ് ഉത്സവമായിട്ടാണ് ഓണത്തെ കണ്ടിരുന്നതെങ്കിലും ഇന്ന് കേരളത്തിൻ്റെ സാംസ്കാരിക സ്വത്വമായി ഓണാഘോഷങ്ങൾ മാറിക്കഴിഞ്ഞു. ഇന്ന് ജാതിമത ഭേദമന്യേ ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മലയാളികളും ഓണം ആഘോഷിക്കുന്നു. വള്ളംകളി, കഥകളി, പുലികളി തുടങ്ങിയ കലാപ്രകടനങ്ങളും ഓണത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്നു.
പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമന്വയത്തോടെയാണ് മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നത്. നഗരവൽക്കരണത്തോടെ ലളിതമായ പൂക്കളങ്ങളും റെഡിമെയ്ഡ് സദ്യകളും പ്രചാരത്തിലായെങ്കിലും ആഘോഷങ്ങളുടെ കാര്യത്തിൽ മലയാളികൾ വിട്ടുവീഴ്ച നടത്താറില്ല. സാമൂഹിക വിരുന്നുകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും കുടുംബ ഒത്തുചേരലുകളിലൂടെയും അവർ ഓണം കൊണ്ടാടുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications