Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ഗായകന്‍ പി ജയചന്ദ്രനുള്ള ഓണസമ്മാനം

തിരുവനന്തപുരം: സംഗീത ലോകത്ത് അഞ്ച് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന പിന്നണി ഗായകന്‍ പി ജയചന്ദ്രനെ ആദരിക്കുന്നതിനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന് തുടക്കം കുറിയ്ക്കുന്നത് പി ജയചന്ദ്രനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടാണ്. പി ജയചന്ദ്രനെ ആദരിക്കുന്നതിനായി സെപ്തംബര്‍ 12 ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയും കൈരളി ചടിവിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാജിക്കല്‍ മെലഡീസ് എന്ന പരിപാടിയില്‍ സംഗീതൃ നൃത്ത പരിപാടികളും അരങ്ങേറും. മലയാള സിനിമയിലെ പ്രമുഖ നടിമാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും സംഗീത പരിപാടികളുമാണ് അരങ്ങേറുക. പ്രമുഖ സംഗീത സംവിധായകരും ഗായകരായ സുദീപ് കുമാര്‍, കല്ലറ ഗോപന്‍, രാജലക്ഷ്മി, അപര്‍ണ രാജീവ്, മധുശ്രീ നാരായണന്‍, ഹരിശങ്കര്‍ എന്നിവരും വേദി പങ്കിടും. പി ജയചന്ദ്രന്‍ ആലപിച്ചിട്ടുള്ള പ്രശസ്ത ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള നൃത്തശില്‍പ്പവും പരിപാടിയില്‍ അവതരിപ്പിക്കും. മാളവിക മേനോന്‍, വിഷ്ണുപ്രിയ, നതാഷ, ജ്യോതി കൃഷ്ണ എന്നിവരാണ് നൃത്തവുമായി അരങ്ങിലെത്തുക.

onam-pookalam

സെപ്തംബര്‍ 13നാണ് മെഗാ ഷോ ആരംഭിക്കുക. കോടമ്പാക്കം പി ഒ എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ആരാധന, ആര്യ, ഇനിയ എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികളുമാണ് മെഗാഷോയില്‍ അണിനിരക്കുക. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, സര്‍വ്വകലാശാല, ടെക്‌നോപാര്‍ക്ക്, പൂജപ്പുര ഗ്രൗണ്ട്, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലായാണ് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക. ഓണാഘോഷത്തിന് കൊഴുപ്പേകുന്നതിനായി നഗരത്തില്‍ എല്ലായിടത്തും വ്യാപാരമേളകളും ഭക്ഷ്യമേളകളും സംഘടിപ്പിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജലമേളകളും സംഘടിപ്പിക്കും. ടൂറിസം വകുപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+