കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ ഇംപാക്ട് ബജറ്റിലും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബജറ്റിലും വണ്‍ഇന്ത്യ ഇംപാക്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് യുഐഡി കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന വണ്‍ഇന്ത്യ വാര്‍ത്തയാണ് ഫലം കണ്ടത്.സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപയാണ് ഇതിനായി മാറ്റി വച്ചത്.

കേരളത്തിലേയ്ക്ക് ദിനംപ്രതി എത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കൂടി വരികയാണ്. ഇത്തരത്തില്‍ കേരളത്തില്‍ എത്തുന്ന പല ഹിന്ദിക്കാരും തൊഴില്‍ തേടി എത്തുന്നവര്‍ തന്നെയാകണമെന്നില്ല.നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ പോലും ഇത്തരത്തില്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായത്.

UID, Oneindia,impact

അന്യ സംസ്ഥനത്തൊഴിലാളികളുടെ ക്ഷേമത്തിനായി മറ്റ് പല പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകുന്നതിന് വേണ്ടി രണ്ട കോടിയോളം രൂപയാണ് സംസ്ഥാന ബജറ്റില്‍ മാറ്റി വച്ചിരിയ്ക്കുന്നത്.

അന്യസംസ്ഥാനത്തൊഴിലാളികളില്‍ പലരും കുറ്റകൃത്യങ്ങൃളില്‍ ഏര്‍പ്പെടുന്നതും പതിവാണ്. കുറ്റവാളിയുടെ പേര് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതോടെ ഈ അവസ്ഥയ്ക്ക് ഏറെക്കുറേ മാറ്റം ഉണ്ടാകും.

English summary
Kerala finance minister KM Mani allocated Rs 2 crore for migrant labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X