Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഐപികള്‍ക്ക് മാത്രം' ഓണത്തിന് സര്‍ക്കാരിന്റെ ഓഫര്‍; മദ്യം ഇനി ഓണ്‍ലൈന്‍ വഴി

കോഴിക്കോട്: ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കും. പക്ഷേ സാധാരണക്കാര്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. കാരണം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതെല്ലാം മുന്തിയ ഇനം മദ്യങ്ങളാണ്. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതുമായി കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയില്‍ എത്തി മദ്യക്കുപ്പി വാങ്ങാം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് അപമാനമായി കണക്കാക്കുന്നവര്‍ക്കാണ് പുതിയ തീരുമാനം ഗുണകരമാകുക. മുന്തിയ ഇനം മദ്യമായിരിക്കും ഓണ്‍ലൈനില്‍ വില്‍ക്കുക എന്നത് മാത്രമല്ല പ്രത്യേക ചാര്‍ജും ഈടാക്കും.

Liquor

ഇതിനായി കണ്‍സ്യൂമര്‍ഫെഡ് മദ്യ വിതരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറക്കും. എന്നാല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ വീട്ടിലെത്തിച്ച് തരുന്ന വിതരണ സമ്പ്രദായമായിരിക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. ഓണത്തിന് തുടങ്ങുന്ന പദ്ധതി സ്ഥിരം സംവിധാനമാക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം.

അതേസമയം 59 ഇനം മദ്യം ഔട്ട്‌ലെറ്റുകള്‍ വഴി കൂടുതലായി വില്‍ക്കാന്‍ തീരുമാനമായി. അതിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+