കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഞാന്‍ പറഞ്ഞത് പോലെ പ്രഖ്യാപിക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? വെല്ലവിളിച്ച് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തല്‍ കൂടിയാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയും ചെയ്തു. അത്തരമൊരു പ്രഖ്യാപനം നടത്താന്‍ പിണറായിക്കോ കോടിയേരിക്കോ ധൈര്യമുണ്ടോ എന്നാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്.

<strong>സിപിഎം മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; താംലൂക്കില്‍ മത്സരിക്കുമെന്ന് രാഹുലിന്‍റെ പ്രഖ്യാപനം</strong>സിപിഎം മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; താംലൂക്കില്‍ മത്സരിക്കുമെന്ന് രാഹുലിന്‍റെ പ്രഖ്യാപനം

ദേശീയതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന് അത് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് കേരളത്തില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ബാലിശമായ ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്.

oomenchandy

വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കണ്ടാണ് കോടിയേരി കോണ്‍ഗ്രസിനുമേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു ഉമ്മന്‍ ചാണ്ടി

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
oommen chandy challenges cm pinaray vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X