Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനനായകന് കണ്ണീരോടെ വിട; ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി പളളിയില്‍

Jul 21, 2023, 12:12 am IST

ഉമ്മന്‍ചാണ്ടി ഇനി ജനഹൃദയങ്ങളില്‍. പുതുപ്പള്ളിയില്‍ വലിയ പള്ളിയില്‍ അന്ത്യവിശ്രമം
Jul 20, 2023, 10:42 pm IST

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പ്പിച്ച് മടങ്ങി.
Jul 20, 2023, 10:41 pm IST

പുതുപ്പള്ളി പള്ളിയിലെ പൊതുദർശനം അവസാനിച്ചു. അന്തിമ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായി
Jul 20, 2023, 10:12 pm IST

പള്ളിയിലും ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്‌ലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി.
Jul 20, 2023, 9:18 pm IST

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് എത്തിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു.
Jul 20, 2023, 8:56 pm IST

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നു.
Jul 20, 2023, 8:45 pm IST

ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി കുടുംബവീട്
Jul 20, 2023, 8:18 pm IST

വിലാപ യാത്ര പള്ളിയിലേക്ക് പുറപ്പെട്ടു
Jul 20, 2023, 8:02 pm IST

രാഹുല്‍ ഗാന്ധി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി
Jul 20, 2023, 7:48 pm IST

ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന് സൂചന.
Jul 20, 2023, 7:40 pm IST

അന്ത്യ ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി
Jul 20, 2023, 7:35 pm IST

പുതുപ്പള്ളി ദേവാലയത്തിന്റെ അരുമ സന്താനമാണ് ഉമ്മന്‍ ചാണ്ടി. വിശ്വാസ പ്രവർത്തനവും പൊതുപ്രവർത്തനവും ഒരു പോലെ കൊണ്ടുപോയ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും പുരോഹിതന്‍
Jul 20, 2023, 7:34 pm IST

പുതുപ്പള്ളി പള്ളിയില്‍ എല്ലാവർക്കും പൊതുദർശനത്തിനുള്ള സൌകര്യം ഏർപ്പാടുത്തുമെന്ന് പുരോഹിതന്‍
Jul 20, 2023, 7:27 pm IST

പൊതു ദർശനത്തിന് ശേഷം മൃതദേഹം വിലാപ യാത്രയായി പുതുപ്പള്ളി വലിയ പള്ളിയിലേക്ക് എത്തിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടേയുള്ളവർ ഇവിടെയത്തി അന്തിമോപചാരം അർപ്പിക്കും
Jul 20, 2023, 7:25 pm IST

പുതുപ്പള്ളിയിലെ പുതിയ വീട്ടില്‍ പൊതുദർശനം പുരോഗമിക്കുന്നു. അന്തിമ ശുശ്രൂഷകളും തുടരുന്നു
Jul 20, 2023, 7:15 pm IST

ഭൗതിക ശരീരം നിർമ്മാണത്തിലിരുന്ന വീട്ട് പരിസരത്തേക്ക് എത്തിച്ചു. അരമണിക്കൂറിലേറെ നേരം ഇവിടെ പൊതുദർശനം നടക്കും
Jul 20, 2023, 7:12 pm IST

ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം ആർപ്പിക്കാന്‍ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.
Jul 20, 2023, 6:56 pm IST

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തറവാട് വീട്ടില്‍ നിന്നും പുതിയ വീട്ട് പരിസരത്ത് സജ്ജീകരിച്ച പന്തലിലേക്ക് കൊണ്ടു പോവുന്നു
Jul 20, 2023, 6:49 pm IST

ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാനായി രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ വീട്ടിലെത്തി
Jul 20, 2023, 6:37 pm IST

പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകള്‍ പുരോഗമിക്കുന്നു.
Jul 20, 2023, 6:30 pm IST

ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം
Jul 20, 2023, 6:25 pm IST

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ വീട്ടില്‍. രാഹുല്‍ ഗാന്ധി അടക്കമുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും
Jul 20, 2023, 6:17 pm IST

കുടുംബ കല്ലറയ്ക്ക് പകരം, വൈദികരുടെ കബറിടത്തിന് സമീപമായി പ്രത്യേക കല്ലറയാണ് ഉമ്മന്‍ ചാണ്ടിക്കായി ഒരുക്കിയിരിക്കുന്നത്
Jul 20, 2023, 6:08 pm IST

പുതുപ്പള്ളി സെന്റ്: ജോർജസ് പള്ളിയില്‍ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു
Jul 20, 2023, 6:01 pm IST

ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമർശത്തില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
Jul 20, 2023, 5:56 pm IST

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിക്കിക്ക് അന്തിമോപചാരം അർപ്പിക്കും
Jul 20, 2023, 5:50 pm IST

സംസ്കാര ചടങ്ങിലേക്ക് പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു
Jul 20, 2023, 5:42 pm IST

സംസ്കാര ശുശ്രൂഷകള്‍ വൈകീട്ട് 7.30 ഓടെ ആരംഭിക്കും. ചടങ്ങില്‍ 20 ബിഷപ്പുമാരും നാനൂറോളം വൈദികരും പങ്കെടുക്കും
Jul 20, 2023, 5:40 pm IST

ഔദ്യോഗിക ബഹുമതികളില്ലാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യകർമ്മങ്ങള്‍ നടക്കുക. ഔദ്യോഗിക കർമ്മങ്ങള്‍ വേണ്ടെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു
Jul 20, 2023, 5:35 pm IST

വൈകീട്ട് 6.30 ന് വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. അതിന് ശേഷം വിലാപ യാത്രയായി പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടു പോവും
READ MORE

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.25ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 79 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച 2.30ന് പുതുപ്പള്ളി സെന്റ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ നടത്തും.

അതേസമയം ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. രണ്ടിടത്ത് പൊതുദര്‍ശനമുണ്ടാവും. സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

oomen-chandy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+