കീറിയ ഖദറിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ട ആരാധനാപാത്രമാക്കിയത്: വിഡി സതീശന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായന്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീന്‍. ഉമ്മന്‍ചാണ്ടി അധികാരം മുന്നോട്ട് കയറി പോകാനുള്ള ഏണിപ്പടികളായി കണ്ടിട്ടില്ലെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്ന് സതീശന്‍ പറഞ്ഞു.
കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിടയെന്നും സതീശന്‍ കുറിച്ചു.

അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനും അനുശോചനം അറിയിച്ചു. സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികള്‍ എന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.സഹോദരനെയാണ് നഷ്ടപ്പെട്ടത്. സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതാവ്. ആദരാഞ്ജലികള്‍ എന്ന് രമേശ് ചെന്നിത്തല കുറിച്ചു.












Click it and Unblock the Notifications