ഉമ്മന്‍ ചാണ്ടിക്കെന്താ സരിതക്കെതിരേ കേസ് കൊടുത്താല്‍... 'നാറ്റക്കേസ്' ആകുമെന്ന് ഉറപ്പാ അല്ലേ?
കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ പരാതി നല്‍കാന്‍ ഇറങ്ങിത്തിരിച്ചതോടെ കേരളത്തിലെ പൊലീസുകാരുടേയും കോടതികളുടേയും സമാധാനം പോയോ എന്നൊരു സംശയം. തിരഞ്ഞെടുപ്പ് അടുത്തതോടെ എത്ര പരാതികളാണ് കോണ്‍ഗ്രസുകാര്‍ മറ്റ് മുന്നണി നേതാക്കള്‍ക്കെതിരെ നല്‍കിയത്. ഒടുവില്‍ കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്ത പ്രധാനമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പറയുന്നു.
ധര്‍മ്മടം പ്രസംഗത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ വിഎസിന് എതിരെ മാനനഷ്ടക്കേസ് പോലും കൊടുത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് പ്രത്യേകമായി ഓര്‍ക്കണം. വിഎസ് പണ്ടേ പൊതുശത്രുവാണെന്നെങ്കിലും കരുതി ഉമ്മന്‍ചാണ്ടിയുടെ മാനസികാവസ്ഥ മനസിലാക്കാം.

ഗണേഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി ലഫ്റ്റനന്റ് കേണല്‍ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്തതിന് അദ്ദേഹത്തിനെതിരെയും കേസ് കൊടുത്ത പാരമ്പര്യമാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളത്. ഇതേ കോണ്‍ഗ്രസുകാരോടും മുഖ്യമന്ത്രിയോടും ഒരു ചോദ്യം.
സരിത എസ് നായര്‍ എന്നൊരു സ്ത്രീയെ അറിയുമോ? നാട് നീളെ മുഖ്യമന്ത്രിയെപ്പറ്റി എന്തെല്ലാം കാര്യങ്ങളാണ് ആ സ്ത്രീ പറഞ്ഞ് നടക്കുന്നത്. ലൈംഗിക ആരോപണം വരെ ഉന്നയിച്ചില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയോ കോണ്‍ഗ്രസുകാരോ സരിതയ്ക്ക് എതിരെ ഒരു പരാതി പോലും നല്‍കാത്തത്.












Click it and Unblock the Notifications