Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇബ്രാഹിം കുഞ്ഞ് എന്തു പിഴച്ചു? പണം പലിശ സഹിതം തിരിച്ചുകിട്ടി; ഉമ്മന്‍ ചാണ്ടി പറയുന്നു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലം നിര്‍മാണം ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തുവെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പരാതി. അതിന്റെ പലിശ സഹതം സര്‍ക്കാരിന് തിരിച്ചുകിട്ടിയിട്ടുണ്ട്. ഈ സര്‍ക്കാരും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. പാലം പൊളിക്കേണ്ട വിധം അഴിമതി നടന്നു എന്നാണെങ്കില്‍ എന്തുകൊണ്ട് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അതേ കമ്പനിക്ക് കോടികളുടെ പദ്ധതി ഇടതുസര്‍ക്കാര്‍ നല്‍കിയില്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.

X

പാലാരിവട്ടം പാലം കരാറെടുത്ത കമ്പനിക്ക് തന്നെ വീണ്ടും വീണ്ടും പുതിയ കരാറുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. അത് എന്തുകൊണ്ടാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം ആയിരം കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ കമ്പനിയെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ് സര്‍ക്കാരിനെതിരായ കുറ്റങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാനാണ്. വളരെ പ്രാധാന്യത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. 70 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ബാക്കി എല്‍ഡിഎഫ് സര്‍ക്കാരും. പാലത്തിന്റെ ഉദ്ഘാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിച്ചിരുന്നു. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. ടാറിങ് ഉള്‍പ്പെടെയുള്ള പണികള്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസ് സര്‍ക്കാരിന് തിരിച്ചടിയാകും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് നാണം കെട്ട രാഷ്ട്രീയക്കളിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറസ്റ്റ് ഉണ്ടാകുമെന്ന് ഞങ്ങള്‍ നേരത്തെ അറിഞ്ഞു. എങ്ങനെ അറസ്റ്റ് ചെയ്യണം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പലതവണ യോഗം നടന്നിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ലാത്ത കേസില്‍ രാഷ്ട്രീയ ഇടപെടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്‍കി എന്നാണ് കേസ്. ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയലില്‍ ഒപ്പിടുകയാണ് മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷം പറയുന്നു.

Recommended Video

cmsvideo
    പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+