Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഷേക് സിങ്‌വിയെ തള്ളി ഉമ്മന്‍ ചാണ്ടി, കേരളത്തില്‍ ബക്രീദിന് ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ല

കൊച്ചി: ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിലുള്ള വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടി. ഇളവുകല്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി രൂക്ഷമായ ഭാഷയില്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനെ തള്ളിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ബക്രീദ് വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. ആരും ഇളവുകള്‍ ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അതേസമയം ലോക്ഡൗണിലെ മറ്റ് പല ഇളവുകളിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കന്‍വര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി പറഞ്ഞു. കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുത്. ഈ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കുന്നത് ശരിയല്ലെന്നും, ആഘോഷങ്ങള്‍ മാറ്റണമെന്നും സിങ്‌വി ആവശ്യപ്പെട്ടിരുന്നു.

ഐഎംഎ കടുത്ത ഭാഷയിലാണ് കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. സുപ്രീം കോടതിയില്‍ ഇളവിനെതിരെ ഹര്‍ജിയും വന്നിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് കടകള്‍ തുറക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയതെന്നും, കൊവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോഴും പാലിക്കുന്നുണ്ടെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇളവുകള്‍ സംബന്ധിച്ച് മറുപടി ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കേരളത്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുമ്പോഴും ഇത്തരമൊരു ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയത് വേദനിപ്പിക്കുന്നതാണെന്ന് ഐഎംഎ പറയുന്നു. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. ഈ സമയത്ത് ഇളവുകള്‍ നല്‍കുന്നത് സാഹചര്യത്തിന് യോജിക്കാത്തതാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. അതേസമയം ഇളവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നാണ് സൂചന.

ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+