കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാവും ഉമ്മന്‍ ചാണ്ടി, നേതൃത്വത്തിന് മുന്നറിയിപ്പുമായി ഉണ്ണിത്താന്‍
കാസര്‍കോട്: കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറുമെന്ന മുന്നറിയിപ്പുമായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ സമസ്ത മേഖലയിലും മാറ്റം ആവശ്യമാണെന്ന് ഉണ്ണിത്താന്‍ പറയുന്നു. കേരളത്തില്‍ ഹൈക്കമാന്‍ഡ് മാറ്റത്തിനൊരുങ്ങവേയാണ് ഉണ്ണിത്താന്റെ കടുത്ത നിര്‍ദേശങ്ങള്‍. ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍ മാറ്റം വേണ്ട എന്ന നിലപാടിലാണ്. ഇതിനെതിരെയുള്ള മറുപടി കൂടിയാണ് ഉണ്ണിത്താന്‍ നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. നേരത്തെ എംപിമാരോട് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ തേടിയിരുന്നു. മാറ്റം വേണമെന്നാണ് എംപിമാരുടെയും നിലപാട്.

കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പ്രശ്‌നം പൂച്ചക്കാര് മണിക്കെട്ടും എന്നതാണ്. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കണം. ഇല്ലെങ്കില്‍ കേരളത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പറയേണ്ടി വരുന്ന അവസ്ഥയാവുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ എല്ലാവരും സ്വയം മാറ്റത്തിന് വിധേയരാകണം. ആ മാറ്റം ഗുണപരമാകണം. അല്ലാത്തപക്ഷം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
്അതേസമയം കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രമേശ് ചെന്നിത്തല മാറേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഉള്ളത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. തനിക്ക് പദവി ഒന്നും വേണ്ടെന്നും, മാറി നില്‍ക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നിലപാടുമായി ഉണ്ണിത്താന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും, അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് താന്‍ ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
രമേശ് ചെന്നിത്തലയ്ക്ക് വിശ്വാസ്യത ഇല്ലെന്നാണ് യുവ നേതാക്കള്‍ പറയുന്നത്. അദ്ദേഹത്തെ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ ജയിക്കില്ലെന്നും സതീശനെ പിന്തുണയ്ക്കുന്നവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. യുവ എംഎല്‍എമാരും ഗ്രൂപ്പ് നേതാക്കളും രണ്ട് തട്ടിലാണ്. എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കുന്നതാണ് ഹൈക്കമാന്‍ഡിനുള്ള പ്രതിസന്ധി. സംസ്ഥാന അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി സതീശനെയുമാണ് െൈഹക്കമാന്‍ഡ് പ്ലാന്‍ ചെയ്യുന്നത്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications