Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വേണ്ടി ഊര്‍മിള ഉണ്ണിയും സിദ്ദീഖും വാദിച്ചു.... അമ്മയില്‍ മാധ്യമങ്ങളെ പുറത്തിരുത്തി കളികള്‍

ദിലീപിന് വേണ്ടി വാദിച്ചത് ഊര്‍മിള ഉണ്ണി

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇനി നടന്‍ ദിലീപിന്റെ കാലം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയില്‍ നിന്ന് പുറത്തായ ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തിരിക്കുകയാണ്. വമ്പന്‍ കളികളാണ് അണിയറയില്‍ നടന്നത്. നേതൃമാറ്റം തന്നെ ഇതിന് വേണ്ടി ഉണ്ടാക്കിയെടുത്തതാണെന്നാണ് മനസിലാവുന്നത്. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം നടി ഊര്‍മിള ഉണ്ണിയും നടന്‍ സിദ്ദിഖും അമ്മയുടെ ഉള്ളില്‍ വലിയ രീതിയിലുള്ള കളികള്‍ നടത്തിയെന്നാണ് മനസിലാവുന്നത്.

ദിലീപിനെ തിരിച്ചെടുക്കണമെന്ന അംഗങ്ങളുടെ ശക്തമായ ആവശ്യവും യോഗത്തിലുണ്ടായിരുന്നു. അതേസമയം യുവതാരങ്ങളും പ്രതിഷേധമുന്നയിച്ച വനിതാ താരങ്ങളും അപ്രസക്തരായി പോയ നീക്കം കൂടിയായിരുന്നു ഇത്. യുവതാരങ്ങള്‍ക്ക് കേസില്‍ നിന്ന് കുറ്റവിമുക്തനാവാത്ത ഒരാള്‍ തിരിച്ച് സംഘടനയിലേക്ക് വരുന്നതിനോട് യാതൊരു യോജിപ്പും ഇല്ലായിരുന്നു. നേരത്തെ തന്നെ ഇത് പരസ്യമായി പറഞ്ഞിരുന്നെങ്കിലും ആരും പരിഗണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഊര്‍മിള ഉണ്ണിയും സിദ്ദിഖും

ഊര്‍മിള ഉണ്ണിയും സിദ്ദിഖും

നടി ഊര്‍മിള ഉണ്ണിയും നടന്‍ സിദ്ദിഖും എന്തോ പ്രത്യുപകാരം ചെയ്യുന്ന കണക്കെയാണ് ദിലീപിന് വേണ്ടി വാദിച്ചത്. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ഈ വിഷയം പ്രത്യേകം ഉയരുകയായിരുന്നു. ഊര്‍മിള ഉണ്ണിയാണ് ഈ വിഷയം ആദ്യം എടുത്തിട്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ മുതിര്‍ന്ന താരങ്ങളുടെ അനുകൂല പ്രതികരണം ഉണ്ടാവുകയായിരുന്നു. അതേസമയം ഊര്‍മിള ഉണ്ണിയും സിദ്ദിഖും മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് യോഗത്തിനെത്തി സംസാരിച്ചത് എന്ന് വ്യക്തമാണ്.

കേസിന് പോയിരുന്നെങ്കില്‍....

കേസിന് പോയിരുന്നെങ്കില്‍....

ഭീഷണിയുടെ സ്വരം കൂടിയുണ്ടായിരുന്നു സിദ്ദീഖിന്റെ ഭാഷയ്ക്ക്. ദിലീപ് കേസിന് പോയിരുന്നെങ്കില്‍ താരസംഘടന കുടുങ്ങിയേനെ എന്നായിരുന്നു ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ദീഖിന്റെ പ്രതികരണം. മുമ്പുണ്ടായിരുന്ന നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പ് കൂടിയായിരുന്നു ഇത്. അതേസമയം ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നുമാണ് ഇടവേള ബാബു വാദിച്ചത്. ദിലീപിന്റെ വിശദീകരണം എന്തുകൊണ്ട് തേടിയില്ലെന്നും ആ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ പുറത്തിരുത്തി

മാധ്യമങ്ങളെ പുറത്തിരുത്തി

മാധ്യമങ്ങളെ കവര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ ദിലീപ് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് എല്ലാ കളികളും നടന്നത്. നേരത്തെ അമ്മയുടെ യോഗങ്ങള്‍ മാധ്യമങ്ങള്‍ കവര്‍ ചെയ്തപ്പോഴാണ് ദിലീപിന് പുറത്തുപോകേണ്ടി വന്നത്. അതേസമയം തീരുമാനം ഉറപ്പായപ്പോള്‍ യുവതാരങ്ങളില്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അംഗങ്ങളുടെ പങ്കാളിത്തവും കുറവായിരുന്നു. ഡബ്ല്യുസിസിയില്‍ അംഗങ്ങളായ വനിതാ താരങ്ങളുടെ യോഗത്തിന് എത്തിയില്ല.

വനിതാതാരങ്ങളും പിന്തുണച്ചു

വനിതാതാരങ്ങളും പിന്തുണച്ചു

യോഗത്തിനെത്തിയ മിക്ക വനിതാതാരങ്ങളും ദിലീപിനെ പിന്തുണക്കുന്ന നയമാണ് സ്വീകരിച്ചത്. അതേസമയം തിരിച്ചെടുത്തെങ്കിലും ഈ വിഷയത്തില്‍ ദിലീപിന്റെ തീരുമാനം നിര്‍ണായകമാണ്. അമ്മയിലേക്ക് മടങ്ങി വരാന്‍ താരത്തിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷം മാത്രമേ വിഷയത്തില്‍ ഭരണസമിതി അന്തിമ തീരുമാനം എടുക്കൂ. അതേസമയം അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച യോഗത്തില്‍ നടന്നിട്ടില്ല. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനല്‍കുകയായിരുന്നു.

സമ്മര്‍ദം ശക്തമായിരുന്നു....

സമ്മര്‍ദം ശക്തമായിരുന്നു....

ദിലീപിനെ പുറത്താക്കിയത് സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണെന്നാണ് അമ്മയുടെ ന്യായീകരണം. പുറത്താക്കലെന്ന് വെറും പ്രഖ്യാപനം മാത്രമാണ്. രണ്ടു മാസം കഴിഞ്ഞ ചേര്‍ന്ന നിര്‍വാഹക സമിതി ഈ പുറത്താക്കല്‍ പ്രഖ്യാപനം മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദിലീപിനോട് നീതി കാട്ടിയില്ലെന്ന വാദമാണ് യോഗത്തില്‍ പലരും കൈകൊണ്ടത്. അതേസമയം ദിലീപ് അനുകൂല തരംഗമായിരിക്കും യോഗത്തിലുണ്ടാവുക എന്ന് മുന്‍കൂട്ടി കണ്ടാണ് യുവതാരങ്ങള്‍ വിട്ടുനിന്നതെന്നും സൂചനയുണ്ട്. എന്തായാലും പുതിയ നടപടിയോടെ ദിലീപ് കൂടുതല്‍ കരുത്തനായിട്ടാണ് തിരിച്ചെത്തുക. നിയമപോരാട്ടങ്ങള്‍ക്ക് അമ്മയുടെ പിന്തുണയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+