Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവെക്കാന്‍ പോലും ആലോചിച്ച് ചെന്നിത്തല; എല്ലാം തകിടം മറിഞ്ഞത് അവിടെ, അന്തര്‍നാടകങ്ങള്‍ ഇങ്ങനെ

ദില്ലി: ഗ്രൂപ്പ് താല്‍പര്യങ്ങളെയെല്ലാം മറികടന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് നിയോഗിച്ചത്. രമേശ് ചെന്നിത്തലയ്ക്കായി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവര്‍ രംഗത്തുണ്ടായിട്ടും തലമുറ മാറ്റം എന്നതില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിന്നു. കോണ്‍ഗ്രസിലെ യുവ നേതൃത്വത്തിന്‍റെ പിന്തുണയാണ് തലമുതിര്‍ന്ന നേതാക്കളുടെ താല്‍പര്യത്തെ മറികടുന്നുകൊണ്ടുള്ള തീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡിനും തുണയായത്.

പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം

സതീശന്‍റെ നിയമനത്തെ പുറമെ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ ഇവരുടെ നീക്കം എന്തായിരിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.

ചെന്നിത്തലയുടെ പ്രതികരണം

ചെന്നിത്തലയുടെ പ്രതികരണം

പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്ത തീരുമാനത്തില്‍ സന്തോഷമുണ്ടെന്നാണ് രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡിന്‍രെ തീരുമാനം ഞങ്ങളെല്ലാം അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തമായി മുന്നോട്ട് കൊണ്ടുപോവാന്‍ വിഡി സതീശന് കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

സതീശന് ആശംസ

സതീശന് ആശംസ

നേരത്തെ ഇതുസംബന്ധിച്ച് ഞാനുമായി ആശയവിനിമയം ഉണ്ടായില്ല എന്നത് ഇപ്പോൾ ചർച്ചാവിഷയമല്ല. സ്ഥാനങ്ങളിലൊന്നും എനിക്ക് ഒരു താൽപര്യവുമില്ല. കേരളത്തിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നണിയുടെ തിരിച്ചു വരവിന് പാതയൊരുക്കുകയാണ് വേണ്ടത്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിട്ടു കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അപമാനിക്കപ്പെട്ടു

അപമാനിക്കപ്പെട്ടു


അതേസമയം, തന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വികാരത്തിലാണ് രമേശ് ചെന്നിതലയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മാറ്റാന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരു സൂചനയും എന്തുകൊണ്ട് നേരത്തെ നല്‍കിയില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നുവര്‍ ചോദിക്കുന്നത്.

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

എന്തിനാണ് കാര്യങ്ങള്‍ ഇത്രയും വൈകിപ്പിച്ചത്. നേരത്തെ തന്നെ സൂചന നല്‍കിയിരുന്നെങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ക്ക് ഇടയാക്കാതെ നേരത്തെ തന്നെ പിന്‍മാറുമായിരുന്നെന്നും അദ്ദേഹത്തിന്‍റെ പക്ഷം പറയുന്നു. തോല്‍വിക്ക് പിന്നാലെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് രമേസ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

ഉമ്മന്‍ചാണ്ടിയും

ഉമ്മന്‍ചാണ്ടിയും

എന്നാല്‍ നേതാക്കള്‍ ഒന്നടങ്കം പ്രതിപക്ഷ നേതാവ് മാറേണ്ട എന്ന തീരുമാനം എടുത്തതോടെയാണ് രാജിവെക്കാതിരുന്നത്. എല്ലാവരും കൂടി മാറേണ്ട, രമേഷ് ചെന്നിത്തല തുടരട്ടെയെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ സ്വീരിച്ചത്. അങ്ങനെയാണ് എ ഗ്രൂപ്പിനെ പിന്തുണയ്ക്കാനുള്ള പൊതുവായ നിലപാട് സ്വീകരിക്കുന്നത്.

മികച്ച പ്രവര്‍ത്തനം

മികച്ച പ്രവര്‍ത്തനം

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതും, പാര്‍ട്ടിയില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരാതിരുന്ന സാഹചര്യവും കണക്കിലെടുത്ത് അഞ്ച് വര്‍ഷം കൂടി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ രമേശ് ചെന്നിത്തലയും ആഗ്രഹിച്ചു. മുന്‍കൂട്ടി തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടി വ്യക്തമാക്കിയതോടെ രമേശ് ചെന്നിത്തല തുടരാന്‍ ഉറപ്പിച്ചു.

തകിടം മറിഞ്ഞത്

തകിടം മറിഞ്ഞത്

എന്നാല്‍ എല്ലാ തകിടം മറിയുന്നത് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണാന്‍ തുടങ്ങിയപ്പോഴാണ്. ഗ്രൂപ്പിന് അതീതമായി ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റംവേണമെന്ന നിലപാടെടുത്തു. എന്നാല്‍ അപ്പോഴും ഇത് സംബന്ധിച്ച ഒരു സൂചനയും രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചില്ല.

എംഎല്‍എ സ്ഥാനം

എംഎല്‍എ സ്ഥാനം

എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലായി. അപമാനിക്കപ്പെട്ട വികാരം ശക്തമായപ്പോള്‍ രമേശ് ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മനസ്സിലാക്കി അദ്ദേഹം പിന്തിരിയുകയായിരുന്നു.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Mullappally Ramachandran about VD Satheeshan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+