• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷനേതാവ് നേതാവ് രമേശ് ചെന്നിത്ത കോൺഗ്രസ്സിന് പോലും ഭാരമാവുകയാണ്: എംവി ജയരാജന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സൃഷ്ടിച്ച നുണകളും സർക്കാറിനെതിരായ അപവാദങ്ങളും ജനങ്ങൾ തള്ളിക്കളഞ്ഞിട്ടും ഇക്കൂട്ടർ പഠിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവരെ മൂലക്കിരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സൃഷ്ടിച്ച നുണകളും സർക്കാറിനെതിരായ അപവാദങ്ങളും ജനങ്ങൾ തള്ളിക്കളഞ്ഞിട്ടും ഇക്കൂട്ടർ പഠിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവരെ മൂലക്കിരുത്തുക തന്നെ ചെയ്യും. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ ലേബൽ മാത്രം മാറ്റി ഇറക്കുന്നതുപോലെയാണ് നുണകളും വ്യക്തിഹത്യകളും ആക്ഷേപങ്ങളും ഹാസ്യ കലാപരിപാടി പോലെ പ്രതിപക്ഷനേതാവ് പ്രതിദിനം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.

ഉന്നയിച്ച ഓരോ ആക്ഷേപങ്ങളും ബൂമറാങ്ങ് പോലെ പ്രതിപക്ഷനേതാവിന് മാത്രമല്ല കോൺഗ്രസ്സിനും തിരിച്ചടിയായി. 'ഇരട്ടവോട്ട്' അത്തരത്തിലൊന്നായിരുന്നു. സ്വന്തം മാതാവിനുപോലും ഇരട്ടവോട്ടുണ്ടെന്ന സത്യം പുറത്തുവന്നു. ആ ജാള്യതയിൽ നിന്ന് രക്ഷപ്പെടാനാണ് ഇരട്ടകൾക്ക് ഇരട്ടവോട്ടെന്ന പുതിയ കണ്ടുപിടുത്തം. ഇരട്ട സഹേദരങ്ങൾ പോലീസിന് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കേസ്സെടുത്താൽ കേരളത്തിലുടനീളം കോടതികൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് പ്രതിപക്ഷനേതാവ്!

ഏറ്റവും ഒടുവിൽ 1000 കോടി രൂപയുടെ അഴിമതിയെന്ന കെട്ടിച്ചമച്ച കഥയുമായി പ്രതിപക്ഷ നേതാവ് രംഗത്തിറങ്ങി. കെ.എസ്.ഇ.ബി. അദാനിഗ്രൂപ്പുമായി വൈദ്യുതി കരാറുണ്ടാക്കിയെന്നും കൂടിയ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നുമായിരുന്നു ആക്ഷേപം. പതിവുപോലെ കരാർ റദ്ദാക്കണമെന്ന് പറയാനും മടിച്ചില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവിന് മാത്രമല്ല, കോൺഗ്രസ്സിനും തിരിച്ചടി നേരിടേണ്ടിവന്നു. അദാനിയുമായി കെ.എസ്.ഇ.ബി. ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷനുമായാണ് കരാർ.

യൂണിറ്റൊന്നിന് 2.80 കോടി രൂപയ്ക്ക് കേരളം വൈദ്യുതി വാങ്ങുമ്പോൾ ഇതേ കോർപ്പറേഷനിൽ നിന്നും ചെന്നിത്തലയുടെ പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ 5.02 രൂപയ്ക്കാണ് വാങ്ങുന്നത്. കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്ന രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാറിനോട് കരാർ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുന്നില്ല - മനോരമയുടെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകൾ ഇക്കാര്യം കണ്ടെത്തുന്നില്ല.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണ നിയമം കൊണ്ടുവന്നത് 2003ൽ കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ്. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഡൽഹിയിൽ വൈദ്യുതി ബോർഡ് സ്വകാര്യവൽക്കരിക്കുകയും വിതരണച്ചുമതല റിലയൻസിനെ ഏൽപിക്കുകയും ചെയ്തു. ഡൽഹിയിലെ വൈദ്യുതി നിരക്ക് അക്കാലത്ത് ഗണ്യമായി വർദ്ധിച്ചു. ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ വരുന്നത് തന്നെ കോൺഗ്രസ്സിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഇതൊക്കെ പ്രതിപക്ഷ നേതാവിന്റെ കെട്ടിച്ചമച്ച ആരോപണങ്ങൾ മൂലം വീണ്ടും ചർച്ചയാകുന്നതിൽ സന്തോഷം. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ സ്വയംപരിഹാസ്യനാവുന്ന പ്രതിപക്ഷനേതാവ് കോൺഗ്രസ്സിന് പോലും ഭാരമാവുകയാണ്.

നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം

English summary
Opposition leader Ramesh Chennithala is a burden even to the Congress: mv jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X