കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കും... വീണ്ടും മന്ത്രിയാകുന്നത് അധാര്‍മികം

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയമന കേസിനെ തുടര്‍ന്ന് മന്ത്രസ്ഥാനം നഷ്ടമായ ഇപി ജയരാജന്‍ വീണ്ടും ആ പദത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്നാല്‍ ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജയരാജനെ മാറ്റിയത് തെറ്റായിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണം. ഒരിക്കല്‍ രാജിവച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നും യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു. അതേസമയം പിണറായി വിജയന്‍ മന്ത്രിസഭയുടെ പുന:സംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

1

നാളെ രാവിലെ പത്ത് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് ഇപി ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. ജയരാജന്‍ വരുന്നതോടെ മന്ത്രിസഭയില്‍ സിപിഎം അംഗങ്ങളുടെ എണ്ണം 13 ആയി ഉയരും അതേസമയം രാജിവെക്കുന്ന സമയത്ത് കൈവശം വെച്ചിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം, എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. അതേസമയം സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാനും ധാരണയായി. അതേസമയം മുന്നണിവിപുലീകരണം അടുത്ത ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ഇപി ജയരാജനെ മന്ത്രിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ജയരാജനെ മന്ത്രിയാക്കണമെന്നുള്ള ആവശ്യം സിപിഎം മുന്നോട്ടുവെച്ചിരുന്നു. സിപിഐയില്‍ നിന്ന് എതിര്‍പ്പുയരാതിരിക്കാനാണ് അവര്‍ക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കിയത്. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിന് മുമ്പ് ജയരാജനെ മന്ത്രിയാക്കണമെന്നാണ് തീരുമാനം. അതുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് ഇത്ര വേഗത്തിലാക്കുന്നത്.

അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!

ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍

English summary
opposition will boycott oath ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X