ലളിതമായ ജീവിതം, പുരോഗമനപരമായ തീരുമാനങ്ങൾ; 'ഓട്ടം പൂർത്തിയാക്കി' പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ
സഭാ ഭരണ കാര്യങ്ങളിലടക്കം സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കിയ ഭരണാധികാരി
കോട്ടയം: ഓർത്തഡോക്സ് സഭയെ നയിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇടയനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന വലിയ മെത്രപ്പൊലീത്ത. തന്നിൽ ഏൽപ്പിച്ചിരുന്ന ഉത്തരവാദിത്വം നിറവേറ്റി, തന്റെ ഓട്ടം പൂർത്തിയാക്കിയിരിക്കുകയാണ് വലിയ ഇടയാൻ. കാലത്തിന്റെ ഓർമ്മകളിലേക്ക് പൗലോസ് ദ്വിതീയൻ ബാവയും മറയുമ്പോൾ ചരിത്രത്തിൽ അയാൾ ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അറിയപ്പെടും.
ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പിൻഗാമിയായാണ് 2010 നവംബർ ഒന്നിന് ഓർത്തഡോക്സ് സഭാ തലപ്പത്തേക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്തുന്നത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ സഹവികാരിയായിരുന്ന പോളച്ചനിൽ നിന്ന് സഭയുടെ തലവനിലേക്കുള്ള യാത്രയിലെല്ലാം തന്രേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പൗലോസ് ദ്വിതീയൻ കോതിലിക്ക ബാവ.
1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. തൃശൂർ ജില്ലയിലെ കുന്നംകുളമാണ് ജന്മദേശം. മാതാപിതാക്കൾ പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയും ഐപ്പും. പഴഞ്ഞിയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം കോട്ടയം സെമിനാരിയിലാണ് വൈദികപഠനത്തിന് ചേർന്നത്. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.
ചെറിയ ഉത്തരവാദിത്വങ്ങളിലായിരിക്കുമ്പോൾ തന്നെ ലാളിത്യംകൊണ്ടും കൃത്യനിഷ്ടതകൊണ്ടും തന്നെ അടയാളപ്പെടുത്തിയ അദ്ദേഹം സഭാ തലപ്പത്തേക്ക് എത്തിയപ്പോഴും അതിലൊന്നും മാറ്റം വരുത്തിയില്ല. എല്ലാവരെയും ഒരുപോലെ കണാൻ സാധിക്കുന്ന, തുറന്ന മനസോടെ അവരോട് ഇടപഴകാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തെ അണയാത്ത പുഞ്ചിരിയാണ് അറിഞ്ഞവർ അറിഞ്ഞവരുടെ ഹൃദയത്തിൽ പൗലോസ് ദ്വിതീയനെ ആഴത്തിൽ പതിപ്പിച്ചത്.
കാതോലിക്ക എന്ന വലിയ സ്ഥാനത്ത് ഇരിക്കുമ്പോഴും തന്റെ ദിനചര്യകളിൽ മാറ്റം വരുത്താതെയിരുന്ന അദ്ദേഹം ആഡംബര ജീവിതത്തോടും മുഖം തിരിച്ചു. ബ്രാൻഡഡ് വസ്തുക്കളോ അധികാരത്തിന്റെ തോന്നലോ അദ്ദേഹത്തെ തെല്ലുപോലും സ്വാധീനിച്ചില്ല. ഉപയോഗിക്കുന്ന ഡയറികൾക്ക് നെടുകെയും കുറുകെയും രണ്ടു റബർ ബാൻഡുകൾ ഇടുന്നത് മുതൽ തന്റേതായ വ്യക്തിമുദ്ര എല്ലായിടത്തും അദ്ദേഹം പതിപ്പിച്ചിരുന്നു. അരമനയിൽ സഹായികളേറെയുണ്ടെങ്കിലും തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുവാൻ ഇഷ്ടപ്പെട്ടിരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
കൃത്യനിഷ്ഠയായിരുന്നു തിരുമേനിയുടെ മറ്റ് സവിശേഷതകളിൽ ഒന്ന്. സമയം തെറ്റുന്നത് വല്ലാതെ അസ്വസ്ഥനാക്കിയിരുന്ന അദ്ദേഹം അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. താൻ സമയം പാലിക്കുന്നതുപോലെ തന്നെ പൊതുപരിപാടികളും മറ്റും നിശ്ചയിച്ച സമയത്തുതന്നെ തീർക്കണമെന്നും നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികൻ സമയനിഷ്ഠ പാലിക്കണമെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചിരുന്നു. ആത്മീയ ജീവിതത്തിൽ ഇതിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയ ആളാണ് അദ്ദേഹം.
സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ചൂടേറിയ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കാണിച്ചു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.
38-ാം വയസിൽ മെത്രാപൊലീത്ത ആകുമ്പോൾ മറ്റൊരു ചരിത്രംകൂടിയാണ് അദ്ദേഹം എഴുതി ചേർക്കുന്നത്. 1985 മേയ് 15 നാണ് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുന്നത്. അന്ന് ഏറ്റവും ചെറിയ പ്രായത്തിൽ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ പിതാവായിരുന്നു അദ്ദേഹം. 28-ാം വയസ്സിലാണ് പരിശുദ്ധ പരുമല തിരുമേനി മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.
മലങ്കര സഭയെ നയിച്ച പല മെത്രാപ്പോലീത്തമാരും പിൻഗാമികളെ സ്വയം വാഴിച്ചിട്ടുണ്ടെങ്കിലും ഒരു കാതോലിക്കാ തന്റെ പിൻഗാമിയെ വാഴിക്കുന്നത് മലങ്കര സഭയിൽ അത് ആദ്യമായിട്ടായിരുന്നു. മലങ്കര സഭയിൽ കാതോലിക്കേറ്റ് പുനഃസ്‌ഥാപിച്ച ശേഷം കാതോലിക്കാ സ്‌ഥാനത്തേക്ക് ഉയർത്തപ്പെട്ട എട്ടാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ പൗലോസ് ദ്വിതിയന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പരമാചാര്യന്‍മാരില്‍ ഒരാളുമായിരുന്നു.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications