കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീക്കെതിരെ വീണ്ടും ജോര്‍ജ്; നിര്‍ണായക കത്ത് എന്റെ അടുത്തുണ്ട്, വിശ്വസിക്കാന്‍ കൊള്ളില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | Changanassery Incident | Maharajas Abhimanyu | Oneindia Malayalam

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീയെ മോശക്കാരിയാണെന്നും അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞിരുന്നു.

കന്യാസ്ത്രീക്കെതിരെ ഒരു തെളിവ് എന്റെ കൈവശമുണ്ടെന്നും താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പറഞ്ഞ പിസി ജോര്‍ജ് ബുധനാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. കന്യാസ്ത്രീക്കെതിരെ ഒരു കത്ത് തന്റെ കൈവശമുണ്ടെന്നാണ് പിസി ജോര്‍ജ് ഇപ്പോള്‍ പറയുന്നത്. വളരെ മോശമായ ഭാഷയിലാണ് എംഎല്‍എ കന്യാസ്ത്രീയെ വിശേഷിപ്പിച്ചത്. കന്യാസ്ത്രീയെ കുറിച്ച് അദ്ദേഹം പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ.....

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ജലന്ധര്‍ ബിഷപ്പ് വിവിധ ഘട്ടങ്ങലിലായി തന്നെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീ പരാതിയില്‍ ആരോപിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹം കുറുവിലങ്ങാടുള്ള മഠത്തില്‍ സന്ദര്‍ശനം നടത്തുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും കന്യാസ്ത്രീ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെയാണ് പിസി ജോര്‍ജ് എംഎല്‍എ ആഞ്ഞടിച്ചിരിക്കുന്നത്.

വിശ്വസിക്കാന്‍ കൊള്ളില്ല

വിശ്വസിക്കാന്‍ കൊള്ളില്ല

കന്യാസ്ത്രീയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. 13 തവണ ബലാല്‍സംഗം ചെയ്യുമ്പോള്‍ മിണ്ടാതിരുന്ന കാമഭ്രാന്തിളകിയ സ്ത്രീ 14ാം തവണയാണോ പരാതി കൊടുക്കുന്നതെന്നും അദ്ദേഹം കളിയാക്കി. ബിഷപ്പ് മഠത്തില്‍ താമസിച്ച രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, കന്യാസ്ത്രീയുടെ ആരോപണം ശരിവച്ച് കൂടുതല്‍ കന്യാസ്ത്രീകള്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

കത്ത് തന്റെ കൈയ്യിലുണ്ട്

കത്ത് തന്റെ കൈയ്യിലുണ്ട്

കന്യാസ്ത്രീക്കെതിരെ ഒരു ബന്ധു ബിഷപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് പിജി ജോര്‍ജ് പറയുന്നത്. അവരുടെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കത്ത് നല്‍കിയിട്ടുള്ളത്. ആ കത്ത് തന്റെ കൈയ്യിലുണ്ടെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ക്രൈസ്തവ സഭ ഇത്രയും പ്രതിസന്ധി നേരിട്ട സന്ദര്‍ഭമില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

ഉദ്യോഗസ്ഥര്‍ക്ക് കൈമാറും

ഉദ്യോഗസ്ഥര്‍ക്ക് കൈമാറും

കഴിഞ്ഞദിവസവും പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ കന്യാസ്ത്രീക്കെതിരെ രംഗത്തുവന്നിരുന്നു. അവര്‍ ശരിയായ ജീവിതം നയിക്കുന്ന വ്യക്തിയല്ലെന്നാണ് പിസി ജോര്‍ജ് നേരത്തെ പറഞ്ഞത്. അവര്‍ക്കെതിരെ തെളിവ് തന്റെ പക്കലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്് കൈമാറുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഈ തെളിവ് കയ്യിലുള്ള കത്താണെന്നാണ് പുതിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

 പോലീസ് പരിശോധന

പോലീസ് പരിശോധന

കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കന്യാസ്ത്രീയുടെ പരാതി ലഭിച്ചത്. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പോലീസ് കേസെടുത്തു. ബലാല്‍സംഗത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് വിശദമായി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിഭാഗം പീഡനം നടന്നുവെന്ന് പറയുന്ന മഠത്തിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധന നടത്തി.

ശുദ്ധ വ്യക്തിത്വമല്ല

ശുദ്ധ വ്യക്തിത്വമല്ല

കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല എന്നാണ് പിസി ജോര്‍ജ് പറയുന്നത്. അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതം തനിക്കറിയാം. അവരെ പറ്റിയുള്ള എല്ലാ കാര്യങ്ങള്‍ക്കും തന്റെ പക്കല്‍ തെളിവുണ്ട്. അത് താന്‍ പോലീസിന് കൈമാറുമെന്നും പിസി ജോര്‍ജ് ന്യൂസ് 18 ചാനലിനോട്് പറഞ്ഞിരുന്നു. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് മഠത്തിലെ മറ്റു കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

 കൂടുതല്‍ കന്യാസ്ത്രീകള്‍

കൂടുതല്‍ കന്യാസ്ത്രീകള്‍

കന്യാസ്ത്രീ ഇപ്പോള്‍ ഉന്നയിച്ച് ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കണം. അവരുടെ കഴിഞ്ഞ കാല പ്രവര്‍ത്തനം തനിക്കറിയാം. ഒരു കന്യാസ്ത്രീക്ക് എന്നല്ല മനുഷ്യസ്ത്രീക്ക് പോലും ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു. പോലീസിന് എല്ലാം കൈമാറും. അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായ പരാതി ശരിവച്ച് രംഗത്തെത്തിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു; മമ്മൂട്ടിയും ദിലീപും അനുഷ്‌കയും!! ഉത്തരംമുട്ടി ആളൂര്‍നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു; മമ്മൂട്ടിയും ദിലീപും അനുഷ്‌കയും!! ഉത്തരംമുട്ടി ആളൂര്‍

English summary
PC George again slams Nun, Who filed case against Bishop, got a letter against nun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X