Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് വികസന മാതൃക ഇതാണ്; മോദി സര്‍ക്കാരിനെതിരെ പി ജയരാജന്‍

കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും, കേരളത്തെ പുകഴ്ത്തിയും സിപിഎം നേതാവ് പി ജയരാജന്‍. ഗുജരാത്തില്‍ ദീപക് എന്ന ചെറുപ്പക്കാരന്റെ ഭാര്യ മരിച്ചതും ഭാര്യയുടെ മൃതദേഹവും കൊണ്ട് കാത്തിരിക്കേണ്ടി വന്നതും ജയരാജന്‍ ചൂണ്ടിക്കാണിച്ചു. കേരളത്തില്‍ ഒരിക്കലും അത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും, ഇവിടെ പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിടാന്‍ ഒരു സര്‍ക്കാര്‍ ഉണ്ടെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഫോട്ടോയാണിത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ളത്. കടുത്ത പനി ബാധിച്ച് ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന് ഗുരുതരാവസ്ഥയിലായ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ഓട്ടോറിക്ഷയില്‍ കൂട്ടി പോയി ദീപക് എന്ന ചെറുപ്പക്കാരന്‍. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങി.

എവിടെയും ഐസിയു ബെഡ് ഒഴിവില്ല.ഒടുവില്‍ ഗുരുതരാവസ്ഥയിലുള്ള ഭാര്യ ഊര്‍മ്മിളയെ ദൂരെയുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും മരണപ്പെട്ടിരുന്നു.അവിടെയും നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി റോഡരികില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.ദീപക്കിന് ഭാര്യയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനും ആംബുലന്‍സ് കിട്ടിയില്ല.
അവസാനം ഒരു ഒട്ടോറിക്ഷയില്‍ തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി വീട്ടിലേക്ക് മടങ്ങി.കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് വികസന മാതൃകയുടെ യഥാര്‍ത്ഥ മുഖമാണ് ഇവിടെ ദൃശ്യമായത്.

ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി അതി ഭീകരമാണ്.ലക്ഷക്കണക്കിന് മനുഷ്യര്‍ ഓക്‌സിജന്‍ കിട്ടാതെയും ചികിത്സ കിട്ടാതെയും നരകിക്കുന്ന അവസ്ഥ.രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ ഈ സാഹചര്യത്തെ എത്ര നിസ്സംഗമായാണ് കാണുന്നത്.കോവിഡ് വാക്‌സിന്‍ പോലും രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്കാന്‍ തയ്യാറാവുന്നില്ല.

ഇവിടെയാണ് കേരളം വേറിട്ട് നില്‍ക്കുന്നത്.കേരളത്തില്‍ ഒരാള്‍ക്കും ദീപക്കിനുണ്ടായ അനുഭവം ഉണ്ടാകില്ല.രാജ്യത്ത് ഓക്‌സിജന്‍ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ ദിവസേന തമിഴ്നാടിനും കര്‍ണാടകത്തിനും ഓക്സിജന്‍ നല്‍ക്കുകയാണ് കേരളം. തമിഴ്നാടിന് 80-90 ടണ്ണും കര്‍ണാടകത്തിന് 30-40 ടണ്ണുമാണ് നല്‍കുന്നത്.

ഇവിടെ പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിടാന്‍ ഒരു സര്‍ക്കാര്‍ ഉണ്ട്.ജനങ്ങളുടെ ക്ഷേമവും ആരോഗ്യവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്്യം.അതുകൊണ്ടാണ് ഇന്നും ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നത്.മലയാളികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി സ:പിണറായി വിജയന്‍ വ്യക്തമാക്കിയത്.
ഇതൊക്കെ തന്നെയാണ് കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള വ്യത്യാസവും...
അതോടൊപ്പം ഓരോരുത്തരും തങ്ങളാലാവും വിധമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയിപ്പിക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+