• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിനു വീഴ്ച പറ്റിയെന്ന് പി ജയരാജൻ; ശ്യാമളയെ വേദിയിലിരുത്തി വിമർശനം!!

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ വേദിയിലിരുത്തിയാണ് വിമർശിച്ചത്. ധര്‍മ്മശാലയില്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിൽ യുവാവിനെ വെടിവെച്ച് കൊന്നു, വീടിന്റെ ടെറസിൽ മരിച്ച് കിടക്കുന്ന നിലയിൽ

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ല. എന്നാല്‍ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടതെന്നും സിപിഎം മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാഡൻ വ്യക്തമാക്കി.

പി ജയരാജൻ റീ ലോഡഡ്...

പി ജയരാജൻ റീ ലോഡഡ്...

പാര്‍ട്ടി എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടവേയാണ് അണികള്‍ക്ക് ഊര്‍ജ്ജം നല്‍കിക്കൊണ്ടു പി ജയരാജന്‍ ജില്ലാനേതൃത്വത്തിന്റെ മുഖ്യധാരയിലെത്തിയത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജനെ നേരത്തെ പാര്‍ട്ടി ജില്ലാസെക്രട്ടറിയായപ്പോള്‍ എല്ലാവിധത്തിലും സഹായിച്ച നേതാവാണ് ജയരാജനെന്ന വാർത്ത പുറത്തു വന്നിരുന്നു.

പി ജയരാജന്റെ നേതൃത്വത്തിൽ യോഗം

പി ജയരാജന്റെ നേതൃത്വത്തിൽ യോഗം

കൊറ്റാളിയിലെ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയില്‍ സിപിഎമ്മിനുള്ളില്‍തന്നെ കടുത്ത രോഷം പുകയുമ്പോഴാണ് ജയരാജന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയാകമ്മിറ്റി യോഗം വിളിക്കുകയും പി.കെ ശ്യാമളയോട് വിശദീകരണം ചോദിക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്യാമള രാജിവെച്ചത്.

രണ്ടാമത്തെ വടി

രണ്ടാമത്തെ വടി

ജയരാജനു കിട്ടിയ രണ്ടാമത്തെ വടിയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെയുയര്‍ന്ന ആരോപണം. പികെ ശ്യാമളയുടെ ഭര്‍ത്താവും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ എംവി ഗോവിന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന്റെ കടുത്ത എതിരാളി കൂടിയാണ്. വ്യക്തിപൂജയെന്ന ആരോപണമുയര്‍ത്തി ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ കൂടുതല്‍ പങ്കുവഹിച്ച നേതാക്കളിലൊരാളാണ് എംവി ഗോവിന്ദന്‍.

തിരിച്ചു വരവിനുള്ള വഴി

തിരിച്ചു വരവിനുള്ള വഴി

അതേസമയം തലശ്ശേരി സിഒടി നസീര്‍ വധശ്രമക്കേസില്‍ ജയരാജന് പങ്കില്ലെന്നു വ്യകതമായതോടെ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം പാര്‍ട്ടി ഒരു മൂലയ്ക്കിരുത്തിയ ജയരാജന് ഉണര്‍വ്വായി. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ജയരാജന്‍ നസീര്‍ വധശ്രമക്കേസില്‍ സി.പി. എമ്മിനെതിരെയുള്ള തലശ്ശേരിയിലെ മതന്യൂനപക്ഷങ്ങളിലുയര്‍ന്ന പ്രതിഷേധം ഒരു പരിധിവരെ തണുപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. വടകര പാർലമെന്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ തിരിച്ചു വരാണ് ഇഅതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

തീർത്തും നിഷേധാത്മക നിലപാട്

തീർത്തും നിഷേധാത്മക നിലപാട്

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരിയാണ് പി ജയരാജന്‍ പ്രസംഗിച്ചത്. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

തെറ്റ് പറ്റി

തെറ്റ് പറ്റി

ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനപ്രതിനികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ല

പോലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ല

ജനപ്രതിനിധികള്‍ക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം? ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. സാജന്റെ ഭാര്യ പരാതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം പാര്‍ട്ടി സംസ്ഥാനകമ്മിറ്റികൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു. പോലിസ് അന്വേഷണത്തില്‍ പാര്‍ട്ടി ഒരിക്കലും ഇടപെടലില്ലെന്നും നിയമം അതിന്റെ വഴിക്കു തന്നെ പോകുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

English summary
P Jayarajan aginst Pk Shyamala for Anthoor municipality controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more