Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിതൃതർപ്പണ പോസ്റ്റ് അന്ധവിശ്വാസമെന്ന് പി ജയരാജൻ, അടുത്ത വാവുവരെ പാര്‍ട്ടിയില്‍ കാണുമോയെന്ന് കെ സുരേന്ദ്രൻ

പിതൃതർപ്പണത്തെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് പി ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ലെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുളള ജയരജന്റെ കുറിപ്പ്.

വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന തന്‍റെ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജൻ പറയുന്നു. വാവ് ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തായിരുന്നു
പി. ജയരാജന്‍റെ ആദ്യപോസ്റ്റ്. ഇത്തരം ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1

പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും വാവു ബലിതര്‍പ്പണത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെ ജയരാജന്‍ ആഹ്വാനംചെയ്തിരുന്നു.പി.ജയരാജന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക്‌ പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി.

2

അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു.വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്.

3

നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക്‌ പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.അതേസമയം ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.

4

പാർട്ടിയിലെ മുസ്‌ലിം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പെമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാമെന്നുംകെ സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം.

5

നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അൻവറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയിൽ യുവതികളെ കയറ്റാൻ വാദിക്കാം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവാറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി.

നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+