Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് വിവാദമുണ്ടാക്കിയ ജയരാജന്റെ മകന്റെ വിവാഹം അടുത്തമാസം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പോലീസ് കേസ് എടുത്ത ജയിന്‍ രാജ് വിവാഹിതനാകുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനാണ് ജയിന്‍ രാജ്.

ഒക്ടോബര്‍ 26 നാണ് ജയിന്‍ രാജിന്റെ വിവാഹം. പാച്ചപ്പൊയ്ക സ്വദേശിനിയാണ് വധു. വിവാഹത്തിന്റെ ക്ഷണക്കത്തും തയ്യാറായിക്കഴിഞ്ഞു.

Jain Raj

കതിരൂരില്‍ ആര്‍എസ് നേതാവ് മനോജ് കൊല്ലപ്പെട്ടത്തില്‍ അതില്‍ ആഹ്‌ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.

Jain Raj Marriage

സ്വന്തം പിതാവിനെ വധിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സഖാവിനെ വധിക്കുകയും ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ടാല്‍ ആരായാലും സന്തോഷിക്കില്ലേ എന്നായിരുന്നു പോസ്റ്റ് വിവാദമായപ്പോള്‍ ജെയിന്‍ രാജിന്റെ മറുപടി.

എന്തായാലും ഇത് സിപിഎമ്മിലും ഫേസ്ബുക്കിലും വലിയ വിവാദമായി. ഇതേതുടര്‍ന്നാണ് ജെയിന്‍ രാജിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ കേസെടുത്തതല്ലാതെ അതിന്റെ മേലില്‍ അറസ്‌റ്റോ മറ്റ് നടപടികളോ ഉണ്ടായില്ല.

എന്തായാലും വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരികയാണ്. ഒക്ടോബര്‍ 26 ന് കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+