Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി മുസ്ലീങ്ങളില്‍ തീവ്രവാദ ചിന്ത വളര്‍ത്തി, ആര്‍എസ്എസ് മോഡലില്‍ സംഘടന വളര്‍ത്തിയെന്ന് പി ജയരാജന്‍

കോഴിക്കോട് അബ്ദുള്‍ നാസര്‍ മദനി തീവ്രവാദ ചിന്ത വളര്‍ത്തിയെന്ന് പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശം. നാളെ പുറത്തിറങ്ങുന്ന 'കേരള മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. പുസ്തകം നാളെ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേസമയം പുസ്തകത്തില്‍ എവിടെയും 2009ലെ സിപിഎം-പിഡിപി ബന്ധത്തെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ല.

ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നാണ് ജയരാജന്‍ ആരോപിച്ചത്.

p-jayarajan

മദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രവാദ ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിച്ചെന്നും, അതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നത് വസ്തുതയാണെന്നും ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

1990ല്‍ ആര്‍എസ്എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചത് മദനിയുടെ നേതൃത്വത്തിലാണ്. ഐഎസ്എസ്സിലൂടെ മുസ്ലീം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു. തിരുവനന്തപുരം പൂന്തുറ കലാപത്തില്‍ ഐഎസ്എസിന്റെയും, ആര്‍എസ്എസിന്റെയും പങ്ക് വ്യക്തമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഐഎസ്എസ് നടത്തിയ മാര്‍ച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ പ്രദേശത്ത് വന്‍ തോതിലുള്ള ആയുധ ശേഖരം ഉണ്ടായിരുന്നതായും, അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം-ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കണം എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനക്കുറവില്‍ ഗൗരവമുള്ള പരിശോധന ആവശ്യമാണ്. ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാന്‍ പ്രധാന തടസ്സം ഇതാണെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ നിന്ന് ഐഎസ്സില്‍ ആകൃഷ്ടരായത് വിരലില്‍ എണ്ണാവുന്നവരാണ്. ഇത് പെരുപ്പിച്ച് കാണിച്ച് കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന്‍ വ്യക്തമാക്കി.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനിയെ തമിഴ്‌നാട് വിചാരണ കൂടാതെ പത്ത് വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചതും, മദനിക്കെതിരെയുണ്ടായിരുന്ന തീവ്രവാദ ആരോപണങ്ങള്‍ പിന്നീട് ആളുകള്‍ക്കിടയില്‍ സഹതാപ തരംഗമായി മാറിയതിനെ കുറിച്ചും ജയരാജന്‍ പുസ്തകത്തിലൂടെ വിശദമാക്കുന്നുണ്ട്.

മുസ്ലീം തീവ്രവാദത്തിന്റെ അംബാസഡറായി മദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും, തടയന്റവിട നസീര്‍ മദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങള്‍ ആകൃഷ്ടനായെന്നും പുസ്തകത്തില്‍ പപറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+