പി.ശശിയുടെ നിയമനം: അതിജീവിതക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണമാകുമോ?പ്രതികരിക്കാനില്ല -ജെബി മേത്തര്‍
എറണാകുളം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി രാജ്യസഭ എംപി ജെബി മേത്തർ രംഗത്ത്. പി ശശിയുടെ നിയമനം വളരെ ദൗർഭാഗ്യകരം എന്നായിരുന്നു മേത്തറുടെ പ്രതികരണം.
പി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്ത്രീകൾക്ക് എത്താൻ കഴിയാത്ത സ്ഥലം ആയി മാറിയെന്നും ജെബി മേത്തർ റിപ്പോർട്ടർ ടിവി യോട് പറഞ്ഞു.

ഈ മാറ്റം അതിജീവിതയ്ക്ക് നീതി ലഭിക്കാതിരിക്കാൻ കാരണമാകുമോ എന്നതിനെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും ജെബി മേത്തർ പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ച ജെബി മേത്തറിന്റെ വാക്കുകൾ ഇങ്ങനെ; -
'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ നിയമിച്ചത് വളരെ ദൗർഭാഗ്യകരം ആണ്. മുഖ്യമന്ത്രി കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഉള്ളത്.

ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളത് കളങ്കിതരായവരുടെ ഒരു കൂട്ടമാണ്. നിയമനം ഏതൊരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേരള സിൽവർ ലൈൻ പദ്ധതിക്ക് എതിരെ സ്ത്രീകൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചാൽ വലിച്ചിഴക്കുന്ന പോലീസ് ഒരുഭാഗത്ത് ഉണ്ട്. ബൂട്ടിട്ട് ചവിട്ടുന്ന പൊലീസ് മറ്റൊരു ഭാഗത്തും.

എന്തെങ്കിലും സഹായത്തിന് ആവശ്യത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്ത്രീകൾക്ക് ഇനി കയറിച്ചെല്ലാൻ ധൈര്യമുണ്ടാകുമോ ? ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയ വ്യക്തിയാണ് പി ശശി. അദ്ദേഹം ചെയ്ത തെറ്റ് വളരെ ഗുരുതരം ആയത് കൊണ്ടാണല്ലോ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റിയത്. അത്തരത്തിൽ ഉള്ള ഒരാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചത് പിൻവലിക്കേണ്ടതാണ്. ഈ നിയമനത്തിന് എതിരെ മഹിളാ കോൺഗ്രസിന് ശക്തമായ പ്രതിഷേധമുണ്ട്.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിൽ മറ്റ് ആരുടെയെങ്കിലും ഇടപെടൽ ഉണ്ടോ എന്ന് കൃത്യമായി അറിയില്ല. അതിനെക്കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും ഇല്ല. സ്ത്രീ സുരക്ഷയ്ക്ക് യാതൊരു രീതിയിലും ഉള്ള പ്രാധാന്യവും കൊടുക്കാത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. ഇത് വളരെ നിസ്സഹായതയോടെ പറയുകയാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ കുറിച്ചുള്ള നിലപാട് മഹിളാ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പി ശശിയെക്കുറിച്ചുളള നിലപാട് മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. പി ശശിയെ നിയമിച്ചതാണ് എ ഡി ജി പിയുടെ സ്ഥലം മാറ്റത്തിന് കാരണമെന്നോ, ഇത് അതി ജീവിതക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണമാകും എന്നതിനെ കുറിച്ചോ പ്രത്യേകിച്ചൊരു പ്രതികരണത്തിന് ഇപ്പോള്‍ തയ്യാറല്ല.'

സംസ്ഥാനത്തെ പൊലീസ് ഉന്നത പദവിയിൽ അഴിച്ചു പണി നടത്തിയത് ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. സേനയുടെ 4 പദവികളിൽ ആണ് അഴിച്ചു പണി നടത്തിയത്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ പദവികളിൽ മാറ്റം ഉണ്ടായി.

ജയിൽ മേധാവിയായി ഡി ജി പി സുദേഷ് കുമാരിനെയും ട്രാൻസ്പോർട്ട് കമ്മീഷണറായി എസ് ശ്രീജിത്തിനെ നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് തുടർന്നിരുന്ന ഷെയ്ക്ക് ധർവേസ് സാഹിബ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതല നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയായി പ്രവർത്തിക്കും. അതേസമയം, നടിയെ ആക്രമിച്ച കേസ്, ഇതുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് എന്നിവ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഇതിനിടെ ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന മാറ്റം ഏറെ ചർച്ചകൾക്ക് വഴി ഉണ്ടാക്കി.












Click it and Unblock the Notifications