Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദനകൾ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; വിവാഹവാർഷികത്തിൽ മുഹമ്മദ് റിയാസ് എഴുതി

തിരുവനന്തപുരം : വിവാഹ വാർഷിക ദിനത്തിൽ തന്റെ പങ്കാളിയായ വീണക്കൊപ്പമുളള ചിത്രവും കുറിപ്പും പങ്കിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'ഇന്ന് വിവാഹ വാർഷികം' എന്നായിരുന്നു മന്ത്രിയുടെ ആദ്യ വാക്കുകൾ.

തന്റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പോസ്റ്റ് വഴിയായിരുന്നു ഇക്കാര്യം പൊതുജനത്തെ റിയാസ് അറിയിച്ചത്. നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് പങ്കാളിയായ വീണ എന്നായിരുന്നു മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കിയത്.

kera

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ; -

'ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ'

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത് 2020 ജൂൺ 15 - ന് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. കോവിഡ് സ്ഥിതി മോശമായതിനെ തുടർന്ന് പ്രോട്ടോകോൾ പാലിച്ചുളള ചടങ്ങിൽ പങ്കെടുത്തത് മുപ്പതിന് താഴെ ആളുകളാണ്.

അതേസമയം, മന്ത്രി മുഹമ്മദ് റിയാസ് പങ്കിട്ട കുറിപ്പിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. എന്നാൽ, പോസ്റ്റിന് താഴെ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയും രംഗത്ത് എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ റിജില്‍ മാക്കുറ്റി പ്രതികരിച്ചത്.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

ചാണ്ടി ഉമ്മന്റെ പ്രതികരണം:- ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!
റിജില്‍ മാക്കുറ്റിയുടെ പ്രതികരണം:- ഉമ്മന്‍ചാണ്ടി സാറിനും ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+