Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നിയമവഴിയിൽ; കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഡ്വക്കേറ്റായി പത്മലക്ഷി; ചരിത്രം.. അഭിമാനം

Padma

Pc:FaceBook

സമൂഹം മാറ്റത്തിന്റെ പാതയിലാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി ഉണ്ടായിരിക്കുതയാണ്.കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി മാറിയിരിക്കികയാണ് പത്മലക്ഷ്‌മി. ഇത് പത്മലക്ഷ്മിയ്ക്ക് അഭിമാനത്തിന്റെ നിമിഷമാണ്. ഒത്തിരി സന്തോഷത്തിലാണ് അച്ഛനും അമ്മയും ആണ് തന്റെ ശക്തി എന്ന് പത്മലക്ഷി പറഞ്ഞു. ദൈവത്തിന്റെ രൂപത്തിൽ മുന്നിൽവന്നവക്കൊക്കെ നന്ദി പറയുന്നതായി പത്മ പറഞ്ഞു. താൻ വലിയൊരു സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്.. എനിക്ക് അനീതിക്കെതിരെ പ്രതികരിക്കാൻ കരുത്തും ശക്തിയും വേണം, അവർ പറഞ്ഞു.

നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന്‌ പത്മലക്ഷ്‌മി പറഞ്ഞു. ഒരുപാട് പേർ കൂടെ നിന്നിട്ടുണ്ടെന്നും അവർക്കൊക്കെ നന്ദിയെന്നും പത്മ പറഞ്ഞു. ഞായറാഴ്‌ച അഭിഭാഷകരായി സന്നത്‌ എടുത്ത 1529 പേരിൽ ഒന്നാമതായാണ്‌ പത്മയുടെ പേരുവിളിച്ചതെന്നും പത്മ പറഞ്ഞു. ലോ കോളേജ്‌ അധ്യാപികയായിരുന്ന ഡോ. എം കെ മറിയാമ്മയും വലിയ പിന്തുണ നൽകി.ബാർ കൗൺസിൽ ഓഫ്‌ കേരള ഉൾപ്പെടെ കൂടെനിന്ന എല്ലാവർക്കും പത്മലക്ഷ്‌മി നന്ദി പറഞ്ഞു.

പ്രാക്‌ടീസിനുശേഷം ജുഡീഷ്യൽ സർവീസ്‌ പരീക്ഷകൾ എഴുതാനാണ്‌ തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന്‌ കൂടുതൽപേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുള്ളവർക്ക്‌ തന്റെ പക്കലുള്ള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്‌മി പറഞ്ഞു.

അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. 2019ൽ എറണാകുളം ഗവ. ലോ കോളേജിൽ നിയമപഠനത്തിനെത്തി . ഭൗതികശാസ്‌ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ട്‌ വർഷത്തിനുശേഷമായിരുന്നു ഇത്‌. എൽഎൽബി അവസാന വർഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിക്കുന്നത്‌. കേൾക്കുമ്പോൾ അവർക്ക്‌ ബുദ്ധിമുട്ടുണ്ടാകുമോ എന്ന്‌ പേടിയുണ്ടായിരുന്നു. എന്നാൽ, "എന്തുകാര്യവും നീ ഞങ്ങളോടാണ്‌ പറയേണ്ടതെന്ന്‌' പറഞ്ഞ്‌ അച്ഛൻ മോഹനകുമാറും അമ്മ ജയയും പത്മയ്‌ക്ക്‌ പൂർണപിന്തുണ നൽകി, പത്മ പറഞ്ഞു.

അതേസമയം, പത്മലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവും രം​ഗത്തെത്തി. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.

Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭം​ഗിയിൽ..ഇതാ ടിപ്പുകൾ

പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നത്.

നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എൻറോൾ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+