Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല; ഗോപിനാഥിനെ തിരിച്ചെത്തിക്കണമെന്ന് പത്മജ, കടുത്ത പ്രതികരണം

തൃശൂര്‍: എവി ഗോപിനാഥിനെ പോലുള്ള നേതാക്കളെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം പത്മജ വേണുഗോപാല്‍. അദ്ദേഹം നല്ല കഴിവുള്ള വ്യക്തിയാണെന്നും പത്മജ പറയുന്നു. കെ കരുണാകരനുള്ള കാലത്ത് ഗോപിനാഥിന്റെ കഴിവ് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പത്മജ വിശദീകരിച്ചു. കഴിവുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഗോപിനാഥിനെ പോലുള്ളവരെ മുന്നിലേക്ക് കൊണ്ടുവരണം. ആരുടെ ചെരുപ്പും നക്കാന്‍ പോകാത്ത വ്യക്തിയാണ് ഗോപിനാഥ്. അദ്ദേഹത്തെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ദേഷ്യം വരുമ്പോള്‍ പലതും പറഞ്ഞു എന്നുവരും- ഗോപിനാഥും കെ കരുണാകരനുമുള്ള ഫോട്ടോ പങ്കുവച്ച് പത്മജ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

എന്നാല്‍ ഇതിനോട് അനുകൂലിച്ചും എതിര്‍ത്തും പ്രതികരണം വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചില്ലേ, എന്നിട്ടും വെല്ലുവിളിച്ചു.. ഇത്തരം വില പേശുന്ന കപട രാഷ്ട്രീയക്കാരെ ആവശ്യമില്ലെന്നാണ് ഒരു കമന്റ്. എന്നാല്‍ ഗോപിനാഥ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്നും രാഷ്ട്രീയ ശത്രുക്കളുടെ മുന്നില്‍ അടിപതറാത്ത നേതാവാണെന്നും അഭിപ്രായമുള്ളവരും നിരവധിയാണ്.

05

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചയാളാണ് ഞാന്‍. അതോടെ ചാപ്റ്റര്‍ അടഞ്ഞു- ഇങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹിക പട്ടികയോട് ഗോപിനാഥിന്റെ പ്രതികരണം.

പത്മജയുടെ വാക്കുകള്‍ ഇങ്ങനെയാണ്- എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ? ചിത്രങ്ങള്‍

ശേഷം കമന്റായി പത്മജ ഇങ്ങനെ കൂടി കുറിക്കുന്നു- ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തണമെന്ന് കെ കരുണാകരന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം പത്മജ കുറിച്ചിരുന്നു. പത്മജയുടെ വാക്കുകള്‍- ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നു. മരിക്കുന്നതിനു തൊട്ട് മുന്‍പും അച്ഛന്‍ ചെറിയാനോട് ഇത് ആവശ്യപ്പെട്ടിരുന്നു. അന്നു പറഞ്ഞത് ശ്രീ പിണാറായി വിജയനെ വിട്ടു വരാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു അച്ഛനു ഒരു മകനായിരുന്നു ചെറിയാന്‍. പാര്‍ട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ഫാസ്‌റ് കഴിക്കാന്‍ അച്ഛന്റെ അടുത്ത് ചെറിയാന്‍ എത്തുമായിരുന്നു. വരാന്‍ വൈകിയാല്‍ വരുന്നത് വരെ കാത്തിരിക്കും. പാര്‍ട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാന്‍ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാല്‍ എന്നേക്കാള്‍ മുന്‍പ് ആശുപത്രിയിലേക്ക് എത്തും. ഞാന്‍ ഏറ്റവും അധികം വേദനിച്ചതു മുരളിയേട്ടനും ചെറിയാനും തമ്മില്‍ മത്സരിച്ചപ്പോള്‍ ആണ്. അതു കാണാന്‍ അച്ഛന്‍ ഇല്ലാതിരുന്നതു നന്നായി എന്ന് വിചാരിച്ചു. എതു പാര്‍ട്ടിയില്‍ ആയിരുന്നാലും ഒരു ആത്മബന്ധം ചെറിയാനുമായി എന്നും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+