അതു കാണാന്‍ അച്ഛന് ഇല്ലാത്തത് നന്നായി എന്ന് വിചാരിച്ചു; കുറിപ്പുമായി പത്മജ വേണുഗോപാല്‍
തൃശൂര്‍: ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലെത്തുമെന്ന വാര്‍ത്തകള്‍ക്കിടെ ചെറിയാനും കെ കരുണാകരനും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞ് പത്മജ വേണുഗോപാല്‍. കരുണാകരന് ഒരു മകനെ പോലെ ആയിരുന്നു ചെറിയാന് ഫിലിപ്പ്. എന്നും വീട്ടില്‍ വരുമായിരുന്നു. പാര്‍ട്ടി വിടുന്ന സമയത്തും യാത്ര പറയാന്‍ ചെറിയാന് എത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ട ശേഷവും ആ ബന്ധം ശക്തമായി തുടര്‍ന്നുവെന്നും പത്മജ ഓര്‍ക്കുന്നു.
ചെറിയാന് ഫിലിപ്പ് 20 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയില്‍ ഇടതു പിന്തുണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. മറ്റൊരു വേളയില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറിയാന് കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചെറിയാന് ഫിലിപ്പിനെ സിപിഎം അവഗണിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നപ്പോള്‍ പരിഗണിക്കാതിരുന്നതും നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതിരുന്നതും ഈ പ്രചാരണത്തിന് ബലമേകി. അടുത്തിടെ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്മാന് പദവി നല്‍കിയിരുന്നു. എന്നാല്‍ ചെറിയാന് അത് പരസ്യമായി നിഷേധിച്ചു. കേരള രാഷ്ട്രീയ ചരിത്രം എഴുതുകയാണ് ചെറിയാന്. ചരിത്രമെഴുത്തും ഖാദി ബോര്‍ഡും ഒരുമിച്ച് പോകില്ലെന്നായിരുന്നു ചെറിയാന്റെ മറുപടി. ഇതിന് ശേഷം ചെറിയാനുമായി കോടിയേരി ബാലകൃഷ്ണന് സംസാരിച്ചിരുന്നു. വൈസ് ചെയര്‍മാനായി നിയമിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഖാദി ബോര്‍ഡ് റദ്ദാക്കി. പ്രകൃതി ദുരന്തവിഷയത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് കടുത്ത ഭാഷയില്‍ ചെറിയാന് രംഗത്തുവന്നിരുന്നു.
ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍
ഇപ്പോള്‍ സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ചെറിയാന്. നിലപാടുകള്‍ സ്വതന്ത്രമായി പറയുകയാണ് ഉദ്ദേശം. ചെറിയാന് വീണ്ടും കോണ്ഗ്രസിലെത്തുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പത്മജയുടെ പ്രതികരണം. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നു ....മരിക്കുന്നതിനു തൊട്ട് മുന്‍പും അച്ഛന് ചെറിയനോട് ഇത് ആവശ്യപ്പെട്ടിരുന്നു ..അന്നു പറഞ്ഞത് ശ്രീ .പിണാറായി വിജയനെ വിട്ടു വരാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു അച്ഛനു ഒരു മകനായിരുന്നു ചെറിയാന് .പാര്‍ട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാന്‍ അച്ഛന്റെ അടുത്ത് ചെറിയാന് എത്തുമായിരുന്നു .വരാന്‍ വൈകിയാല്‍ വരുന്നത് വരെ കാത്തിരിക്കും .പാര്‍ട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാന്‍ വന്നു ..രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു ..പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാല്‍ എന്നേക്കാള്‍ മുന്‍പ് ആശുപത്രിയിലേക്ക് എത്തും ഞാന്‍ ഏറ്റവും അധികം വേദനിച്ചതു മുരളിയേട്ടനും ചെറിയാനും തമ്മില്‍ മത്സരിച്ചപ്പോള്‍ ആണ് ..അതു കാണാന്‍ അച്ഛന് ഇല്ലാതിരുന്നതു നന്നായി എന്ന് വിചാരിച്ചു ..എതു പാര്‍ട്ടിയില്‍ ആയിരുന്നാലും ഒരു ആല്മബന്ധം ചെറിയാനുമായി എന്നും ഉണ്ടയിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications