കോണ്‍ഗ്രസാണ് എന്നെ ബിജെപിയാക്കിയത്, മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: കോണ്‍ഗ്രസാണ് തന്നെ ബിജെപിക്കാക്കിയതെന്നും, മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും പത്മജ വേണുഗോപാല്‍. ബിജെപി വിടുന്നതില്‍ ആയിരുന്നു പത്മജയുടെ പ്രതികരണം. ഒരു പാര്‍ട്ടിക്ക് ഏറ്റവും അത്യാവശ്യം ഒരു ലീഡാണ്. ഞാന്‍ മോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയുമായി അകന്നിരിക്കുകയായിരുന്നു.
എന്നെ തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് നന്നായിട്ടറിയാം. പരാതി നല്‍കിയിട്ട് പോലും പാര്‍ട്ടി എനിക്ക് യാതൊരു പരിഗണനയും നല്‍കിയില്ല. ഞാന്‍ ആര്‍ക്കെതിരെയാണോ പരാതി നല്‍കിയത് അവരെ തന്നെ എന്റെ പല സ്ഥാനങ്ങളിലും നിയമിച്ചുവെന്ന് പത്മജ ആരോപിച്ചു. എല്ലാം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് പ്രചാരണങ്ങളിലേക്ക് ഒന്നും ഇറങ്ങിയിരുന്നില്ല. ഞാനൊരിക്കലും ചതിയല്ല കാണിച്ചത്.

കോണ്‍ഗ്രസിലുള്ളവര്‍ എന്നെ ബിജെപിയാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ പോകുമ്പോള്‍ പോലും എനിക്ക് ആരോടും പരാതിയില്ല. ആര് വേണമെങ്കിലും എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, അതില്‍ യാതൊരു പരാതിയും ഇല്ലെന്നും പത്മജ പറഞ്ഞു.
എന്റെ പിതാവ് എത്ര വിഷമത്തോടെയാണ് ഈ ഭൂമിയില്‍ നിന്ന് പോയതെന്ന് ആര്‍ക്കും അറിയില്ല. അത് പറയാന്‍ എനിക്ക് മാത്രമേ അവകാശമുള്ളൂ. കെ മുരളീധരന്‍ എനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ കേട്ടിട്ട് ചിരിയാണ് വരുന്നത്. അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു.
പിതാവ് കെ കരുണാകരന്‍ ഒരുകാലത്ത് ഏറ്റവും എതിര്‍ത്തിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയായിരുന്നു. അവരുമായി പോലും കൈ കൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്. അത് പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണന കൊണ്ടാണ്. പാര്‍ട്ടിയില്‍ ഉള്ളവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവര്‍ക്ക് അത് പറയാനുള്ള അവകാശമുണ്ട്.
ഞാന്‍ പാര്‍ട്ടിയില്‍ വന്ന കാലം മുതല്‍ അവഗണന നേരിടുന്നുണ്ട്. അന്നൊന്നും കെ മുരളീധരനെ കണ്ടിട്ടില്ല. അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തോട് ഒരു താല്‍പര്യവും കാണിക്കാത്തയാളാണ് മുരളീധരന്‍. അതുകൊണ്ട് അദ്ദേഹത്തിന് മറുപടി നല്‍കേണ്ട കാര്യമില്ല. പത്മജയ്ക്ക് എല്ലാം തന്നു എന്ന് പറയുന്നത് തെറ്റാണ്. എന്നെ സീറ്റ് തന്ന് പരാജയപ്പെടുത്തുകയാണ് ചെയ്തത്.
ആരൊക്കെ തോല്‍പ്പിച്ചുവെന്ന് അക്കമിട്ട് നിരത്തി പാര്‍ട്ടിയെ അറിയിച്ചതാണ്. മാര്‍ക്‌സിസ്റ്റുകാരും ബിജെപിക്കാരുമല്ല എന്നെ തോല്‍പ്പിച്ചത്. ആ മണ്ഡലത്തില്‍ അത്രയ്ക്ക് കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട്. കെ മുരളീധരന്‍ ഇന്ന് എന്നോട് പറഞ്ഞതെല്ലാം തിരിച്ചുപറയുന്ന ഒരു കാലം വരുമെന്നും പത്മജ പറഞ്ഞു.












Click it and Unblock the Notifications