പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. നാളെ ബിജെപി ആസ്ഥാനത്തെത്തി അവര്‍ അംഗത്വം സ്വീകരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അവര്‍ തന്നെ തള്ളിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഒരു ചാനല്‍ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു പത്മജ പ്രതികരിച്ചത്. പക്ഷേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നുവെന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപി കേന്ദ്ര നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പത്മജയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി അവര്‍ ഡല്‍ഹിയിലുമുണ്ടായിരുന്നു. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ വന്നുവെന്നായിരുന്നു പത്മജ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിരുന്നത്.
അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ നേതാവുമായിരുന്ന കെ കരുണാകരന്റെ മകളാണ് പത്മജ. അത് മാത്രമല്ല നിലവിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ കെ മുരളീധരന്റെ സഹോദരിയാണ് അവര്‍. തൃശൂരില്‍ വമ്പന്‍ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പത്മജ കളം മാറാന്‍ പോകുന്നത്.
2004ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുകുന്ദപുരത്ത് നിന്ന് ലോക്‌സഭയിലേക്കും, 2021ല്‍ തൃശൂരില്‍ നിന്ന് നിയമസഭയിലേക്കും പത്മ മത്സരിച്ചിരുന്നു. എന്നാല്‍ രണ്ട് വട്ടവും അവര്‍ പരാജയപ്പെട്ടിരുന്നു. തൃശൂരിലെ മത്സരത്തിന് ശേഷം വലിയ ആരോപണങ്ങള്‍ പത്മജ നേതാക്കള്‍ക്കെതിരെ അടക്കം ഉന്നയിച്ചിരുന്നു.
തന്നെ തൃശൂരില്‍ തോല്‍പ്പിച്ചതാണെന്നും അവര്‍ ആരോപിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന് ഇക്കാര്യത്തില്‍ അവര്‍ പരാതിയും നല്‍കിയിരുന്നു. പക്ഷേ നേതൃത്വത്തില്‍ നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. കെ മുരളീധരന്റെ സഹോദരിയായിട്ടും പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിട്ടതുമെല്ലാം പത്മജയെ അതൃപ്തിയിലാക്കിയ കാര്യങ്ങളാണ്.
നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് പത്മജ. 2021ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നടന്നത്. 946 വോട്ടിനായിരുന്നു ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയം. പത്മജ 43317 വോട്ട് നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി 40457 വോട്ടും നേടിയിരുന്നു.
അതേസമയം പത്മജ ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായാല്‍ അത് ബാധിക്കാന്‍ പോകുന്നത് കോണ്‍ഗ്രസിനെയായിരിക്കും. മണ്ഡലത്തില്‍ ഇത്തവണ വിജയപ്രതീക്ഷയുമായിട്ടാണ് യുഡിഎഫ് ഇറങ്ങുന്നത്. പത്മജ പോകുന്നത് എന്‍ഡിഎയ്ക്ക് അനുകൂലമായും കാര്യങ്ങള്‍ മാറിയേക്കാന്‍ സഹായിച്ചേക്കും.












Click it and Unblock the Notifications