Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിക്കും അമിത് ഷായ്ക്കും ഭരണഘടന അട്ടിമറിച്ചതിൽ നോബൽ സമ്മാനം കിട്ടും'; എംഎ ബേബി

തിരുവനന്തപുരം: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ പല നിലപാടുകളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും, മോദിക്കും അമിത് ഷായ്ക്കും ഭരണഘടന അട്ടിമറിക്കുന്നതിൽ നോബൽ സമ്മാനം നൽകണമെന്നും എംഎ ബേബി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീം കോടതി സമഗ്രമായ പരിശോധന നടത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. വിധിയിൽ വേദനയുണ്ട്. ഈ വിധി പ്രതീക്ഷിച്ചതോ പ്രതീക്ഷിക്കാത്തതോ എന്നതിലല്ല കാര്യം, കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികളിൽ സുപ്രീം കോടതി കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ഇന്നത്തെ സാഹചര്യത്തിൽ ഉയർന്നു വന്നാൽ അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പറയാൻ കഴിയില്ല; അദ്ദേഹം പറഞ്ഞു.

jammuandkashmir

ഇതുപോലെയുള്ള ഒരു വിഷയത്തിലെ ഭേദഗതി രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയ സമ്പ്രദായം തന്നെ അത്യന്തം അപലപനീയവും ഭരണഘടനാ ഭേദഗതി സംബന്ധിച്ച വ്യവസ്ഥകളുടെ അന്തസത്ത ഉൾക്കൊള്ളാതെ ഉള്ളതുമാണെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി. രാജ്യസഭയെ നിർഗുണീകരിച്ചു കൊണ്ട്, അതിന്റെ പ്രവർത്തനങ്ങളെ വന്ധീകരിച്ചുകൊണ്ട് പാസാക്കിയ പ്രമേയമാണതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരമൊരു വലിയ ഭരണഘടനാ ചതി നിർവഹിക്കാൻ വേണ്ടി അവർ ജമ്മു കശ്‌മീരിലെ നിയമസഭയെ പിരിച്ചുവിട്ടു. നിയമസഭയിൽ പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നിവർക്കായിരുന്നു മുൻതൂക്കം. ഈ വകുപ്പ് റദ്ദാക്കാൻ അനുകൂലിക്കുന്ന കൂട്ടരായിരുന്നില്ല ഇവരൊന്നും. അതോടെയാണ് നിയമസഭ പിരിച്ചുവിട്ടത്.

അതിന് ശേഷം ഗവർണറെക്കൊണ്ട് റിപ്പോർട്ട് കൊടുപ്പിക്കുകയായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രമേയം ആയിട്ട് കൂടി ആർട്ടിക്കിൾ 370 ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുന്ന കാര്യം രാജ്യസഭയിൽ മുൻകൂട്ടി അറിയിക്കുക ഉണ്ടായില്ല.ഈ പ്രമേയം രാജ്യസഭ പാസാക്കിയതോടെ എല്ലാം കഴിഞ്ഞു. ലോകത്തിലെ ഭരണഘടനകളുടെ ഉള്ളടക്കം തട്ടിപ്പിലൂടെ മാറ്റിയെഴുതിയതിനുള്ള നോബൽ സമ്മാനം നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും ലഭിക്കും; എംഎ ബേബി കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ ബിജെപി ചെയ്യുന്നതിനെയല്ലാം പാടി പുകഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയങ്ങളൊന്നും നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്കോ, പാർലമെന്റ് അംഗങ്ങൾക്കോ മനസിലായിട്ടില്ല. ബിജെപി ചെയ്യുന്ന എല്ലാത്തിനെയും പാടി പുകഴ്ത്തുന്ന, അവസരം കിട്ടുമ്പോഴെല്ലാം സിപിഎമ്മിനേയും പിണറായി വിജയനെയും ആക്രമിക്കുന്ന മാധ്യമങ്ങൾക്കും ഇക്കാര്യങ്ങൾ ഒന്നും മനസിലായിട്ടില്ല; എംഎ ബേബി വിമർശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+