പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്!!
കോട്ടയം: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാലായില്‍ യുഡിഎഫ് ഉപസമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. ജോസ് ടോം പുലിക്കുന്നേലാണ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ക്കിടെ പിജെ ജോസഫും ജോസ് കെ മാണിയും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചര്‍ച്ചകള്‍ വരെ നടത്തിയിരുന്നു. എന്നാല്‍ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കില്ലെന്ന് ജോസഫ് വ്യക്തമാക്കി. ഇതോടെ പ്രശ്നം കടുത്തിരിക്കുകയാണ്.

അതേസമയം ജോസഫിന്റെ എതിര്‍പ്പ് യുഡിഎഫ് നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് ടോമിന്റെ പേര് യുഡിഎഫ് ഉപസമിതിയാണ് പ്രഖ്യാപിച്ചത്. മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമാണ് ജോസ് ടോം. അതേസമയം നിഷ ജോസ് കെ മാണിക്കായി അവസാന നിമിഷം വരെ വലിയ പോരാട്ടമാണ് പാര്‍ട്ടിക്കുള്ളില്‍ നടന്നത്. നിഷ മത്സരിച്ചാല്‍ എട്ടു നിലയില്‍ പൊട്ടുമെന്ന് വരെ ജോസഫ് വിഭാഗം പറഞ്ഞിരുന്നു.
നിഷയെ മത്സരിപ്പിക്കുന്നതിലുള്ള എതിര്‍ത്ത് ശക്തമായതിനെ തുടര്‍ന്നാണ് യുഡിഎഫ് ജോസഫ് വിഭാഗത്തിനായി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചത്. നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറഞ്ഞോടെ യുഡിഎഫ് പ്രതിരോധത്തിലാവുകയും ചെയ്തു. അതേസമയം സമയം പൊതുവികാരം നിഷയ്ക്ക് അനുകൂലമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗം.
യുഡിഎഫ് നിയോഗിച്ച ഏഴംഗ ഉപസമിതിക്ക് മുമ്പാകെ ജോസ് പക്ഷം നിഷയുടെ പേരാണ് ആദ്യം നിര്‍ദേശം. പൊതുവികാരം മുന്‍നിര്‍ത്തി നിഷയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് തള്ളുകയും ചെയ്തു. ജോസ് കെ മാണിയെയും പിജെ ജോസഫിനെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ജോസഫ് പക്ഷം രണ്ടില ചിഹ്നം അനുവദിക്കണമെന്നുമുള്ള സമവായ ഫോര്‍മുലയാണ് യുഡിഎഫ് മുന്നോട്ട് വെച്ചത്. ഇതിനിടയില്‍ നിഷ സ്ഥാനാര്‍ത്ഥിയാവില്ലെന്നും, കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും വേണ്ടെന്ന് തീരുമാനിച്ചതായും ജോസ് കെ മാണി പറഞ്ഞു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത











Click it and Unblock the Notifications