എന്‍സിപിയിലേക്ക് മടങ്ങി മന്ത്രിയാകുമെന്ന് അഭ്യൂഹം: വീശദീകരിച്ച് മാണി സി കാപ്പന്
തിരുവനന്തപുരം: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ അധികാരത്തുടർച്ചയെന്ന ചരിത്രം ഇടതുപക്ഷം കുറിച്ചപ്പോഴും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് പാലായില്‍ നിന്നും. മുന്നണി മാറിയെത്തി ഇടത് സ്ഥാനാർത്ഥിയായ മത്സരിച്ച കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയുടെ തോല്‍വിയായിരുന്നു ഇടതിനേറ്റ കനത്ത തിരിച്ചടി. സീറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍ സി പി വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിച്ച മാണി സി കാപ്പനായിരുന്നു കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലത്തില്‍ ജോസ് കെ മാണിയെ തറപറ്റിച്ചത്.
സംസ്ഥാനത്ത് തോറ്റപ്പോഴും ഈ വിജയം യു ഡി എഫുകാർക്ക് പ്രത്യേകിച്ച് കോട്ടയത്തെ പ്രവർത്തകർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കാന്‍ ഒരുങ്ങുന്ന ഈ സമയത്ത് മാണി സി കാപ്പന് പഴയ തട്ടകമായ എന്‍ സി പിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ മുന്‍ കൈ എടുത്ത് മാണി സി കാപ്പനെ പാർട്ടിയിലേക്ക് മടക്കികൊണ്ടവരാന് ശ്രമിക്കുന്നുവെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്‍ സി പിക്ക് അകത്തെ ചില ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്. വനം മന്ത്രി സ്ഥാനത്ത് നിന്നും എകെ ശശീന്ദ്രനെ മാറ്റി പകരം മന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് മാണി സി കാപ്പന് മുന്നില്‍ എന്‍ സി പി നേതൃത്വം മുന്നോട്ട് വെച്ചതെന്നുമായിരുന്നു അഭ്യൂഹം.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന എകെ ശശീന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിച്ചേക്കും. പിസി ചാക്കോയുടെ ഈ നീക്കത്തില്‍ പാർട്ടിയിലെ തന്നെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ട്. എകെ ശശീന്ദ്രനെ അനുകൂലിക്കുന്നവാണ് ഇവർ. എന്നിരുന്നാലും പിസി ചാക്കോയും മാണി സി കാപ്പനും തമ്മില്‍ പലതവണ ചർച്ചകള്‍ നടന്നു. ഇതിന് പിന്നാലെ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും മാണി സി കാപ്പന് ആദ്യഘട്ട ചർച്ചയും നടത്തി.

എന്നാല്‍ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി മാണി സി കാപ്പന് രംഗത്ത് എത്തി. യു ഡി എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ല, ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചർച്ച നടത്തി എന്നുള്ളത് സത്യമാണ്. അതില്‍ അസ്വാഭാവികതയില്ല. അദ്ദേഹത്തിനെ എപ്പോഴും കാണുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

യു ഡി എഫ് നേതൃത്വത്തെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുന്നണി വിടുമെന്ന വാര്‍ത്ത അസത്യമാണ്. വാര്‍ത്തയുടെ അടിസ്ഥാനം കൊടുത്ത മാധ്യമത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാണി സി കാപ്പനെ തിരിച്ച് കൊണ്ട് വരികയെന്നത് സംബന്ധിച്ച ചർച്ചകള്‍ നേരത്തെ തന്നെ പാർട്ടിയില്‍ ഉയർന്ന് വന്നിരുന്നതായാണ് സൂചന.

അതേസമയം, കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കിട്ടാനുള്ള ശ്രമവും എന്‍ സി നടത്തുന്നുണ്ട്.
രാജ്യസഭാ സീറ്റ് പി സി ചാക്കോയ്ക്ക് ലഭിക്കാന്‍ ശരദ് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിട്ടാണ് ചർച്ച നടത്തിയത്. ര്‍ട്ടി സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്ന മറുപടിയാണ് യച്ചൂരി പവാറിന് നല്‍കിയത്. അതേസമയം മാണി സി കാപ്പനെ തിരികെ കൊണ്ട് വരുന്നതില്‍ സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം എന്നിവരുടെ നിലപാടും പ്രധാനപ്പെട്ടതാണ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications