Get Updates
Get notified of breaking news, exclusive insights, and must-see stories!

Madhu Case Verdict: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ മാറ്റിനിര്‍ത്തി; ശിക്ഷ നാളെ

പാലക്കാട്: അട്ടപ്പാടി മധുകേസില്‍ വിധി പ്രഖ്യാപിച്ച് കോടതി. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനും രണ്ടാം പ്രതി മരക്കാറും കുറ്റക്കാരെന്ന് എന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിക്കെതിരെ 304 -ാം വകുപ്പ് തെളിഞ്ഞിരിക്കുന്നു എന്നും കോടതി പറഞ്ഞു. ആദ്യ രണ്ട് പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു.

അനധികൃത സംഘം ചേരല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കും എന്ന് കോടതി അറിയിച്ചു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ മാറ്റി നിര്‍ത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും എന്നും കോടതി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് എസ് സി - എസ് ടി ജഡ്ജി കെഎം രതീഷ് കുമാര്‍ ആണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

attappadi

കേസില്‍ 16 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് പത്തിനാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. നേരത്തെ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസില്‍ 127 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇതില്‍ 24 പേര്‍ കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്.

മധുവിന് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുക്കാലിക്ക് സമീപത്തെ വനത്തിന് ഉള്ളില്‍ നിന്നാണ് മധുവിനെ പിടികൂടി പ്രതികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. മധു താമസിച്ച ആണ്ടിയാളചാളയില്‍ എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത അരിയും സാധനങ്ങളുമെല്ലാം ചാക്കിലാക്കി അത് മധുവിന്റെ ചുമലില്‍ തന്നെ വെച്ച് നല്‍കി പ്രതികള്‍ മുക്കാലിയിലേക്ക് നടത്തിക്കുകയായിരുന്നു.

താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍, കള്ളമല മുക്കാലി കിളയില്‍ മരക്കാര്‍, കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍, മുക്കാലി രാധാകൃഷ്ണന്‍, കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്, ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍, മുക്കാലി പടിഞ്ഞാറെപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ്, കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് എന്നിവരാണ് കേസിലെ ആദ്യ എട്ട് പ്രതികള്‍.

മുക്കാലി വരുത്തിയില്‍ നജീബ്, കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍, കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം, കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ്, കള്ളമല മുക്കാലി മുരിക്കട സതീഷ്, മുക്കാലി ചെരുവില്‍ ഹരീഷ്, മുക്കാലി ചെരുവില്‍ ബിജു, മുക്കാലി വിരുത്തിയില്‍ മുനീര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Astro Tips: പുരുഷന്‍മാര്‍ ഏത് കൈയിലാണ് സ്വര്‍ണമോതിരം ധരിക്കേണ്ടത്..? സ്വര്‍ണത്തിന് പിന്നിലെ ജ്യോതിഷം ഇത്

ഇതിന്റെ ദൃശ്യങ്ങളെല്ലാം പ്രതികള്‍ തന്നെയാണ് ചിത്രീകരിച്ചത്. ഇത് കേസില്‍ നിര്‍ണായക തെളിവായി. പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മധുവിനെ പൊലിസ് വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+