Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് ഇരട്ട കൊലപാതകങ്ങൾ; നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടർ

പാലക്കാട്: പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. 24 മണിക്കൂറിനിടെ ജില്ലയിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 24 വരെ ജില്ലയിൽ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ 24 മണിക്കൂർ തികയുന്നതിന് മുൻപാണ് മേലാമുറിയിൽ ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ തുടര്‍ന്ന് മത വിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമ സമാധാന നില തടസപ്പടാനും ഉളള സാധ്യതയുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ട് ഏപ്രിൽ 16 നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

1

ഈ നിരോധനാജ്ഞ ആണ് നിലവിൽ ജില്ലാ കളക്ടർ നീട്ടിയത്. പുറത്തുവിട്ട ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ നടത്താൻ പാടില്ല. പൊതു സ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധ മേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരമാണിത്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതു സ്ഥങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ല.

2

ഇക്കാര്യം പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാൽ, അവശ്യ സേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല. അതേസമയം, പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്.

3

പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

4

അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിന് വെട്ടേൽക്കുകയായിരുന്നു. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം നടന്നത്. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
    5

    എന്നാൽ, ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികരിച്ച് എ ഡി ജി പി വിജയ് സാഖറെ രംഗത്ത് എത്തിയിരുന്നു. പ്രതികൾ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇവരെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ ഉടൻ തന്നെ പിടിയിലാവുമെന്നും വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+