കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളുപ്പവഴി തിരഞ്ഞ് പോയവര്‍ കുടുങ്ങി; ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിന്റെ പണി

Google Oneindia Malayalam News

പാലക്കാട്: എളുപ്പവഴി തിരഞ്ഞ് പോയവരെ ഗൂഗിള്‍ മാപ്പ് കൊണ്ടെത്തിച്ചത് ചുരത്തില്‍. ചുരം കയറി പകുതിയെത്തിപ്പോഴേക്കും വണ്ടി മറിഞ്ഞു. സംഭവം പാലക്കാടാണ്. ചുരം കയറുന്നതാകട്ടെ 16 ടയറുകളുള്ള രണ്ട് ട്രക്കുകളും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാധാരണ എല്ലാ സ്ഥലത്തും വില്ലനാവുന്നത് ഗൂഗിള്‍ മാപ്പായിരിക്കും. എന്നാല്‍ ഇവിടെ ട്രക്കുകള്‍ക്ക് വില്ലനായത് അധികൃതരാണ്. ഗൂഗിള്‍ മാപ്പ് അതിന്റെ പണി വൃത്തിയായി ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കൊയമ്പത്തൂരിലേക്ക് എളുപ്പത്തില്‍ പോകാനായിരുന്നു രണ്ട് കണ്ടെയ്‌നറുകള്‍ അട്ടപ്പാടി ചുരം കയറാന്‍ തീരുമാനിച്ചത്. എട്ടാം വളവ് വരെ വാഹനങ്ങള്‍ കുഴപ്പമില്ലാതെയെത്തി. ഏഴാം വളവില്‍ ട്രക്ക് കുടുങ്ങി. എട്ടാം വളവില്‍ ഒന്ന് മറിയുകയും ചെയ്തു. പിന്നെ ഒരാള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി.

go

'മുക്കാൽ ചാനലിലെ പമ്പര വിഡ്ഢി', അഭിലാഷ് മോഹനനും മീഡിയാ വൺ ചാനലിനുമെതിരെ അലി അക്ബർ'മുക്കാൽ ചാനലിലെ പമ്പര വിഡ്ഢി', അഭിലാഷ് മോഹനനും മീഡിയാ വൺ ചാനലിനുമെതിരെ അലി അക്ബർ

ക്രെയിന്‍ എത്തി ലോറികളെ മാറ്റിയ ശേഷമാണ് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും ആത്യാവശ്യ യാത്രക്കാര്‍ക്ക് ആനക്കട്ടി വഴി പോകണമെന്നും നിര്‍ദ്ദേശം നല്‍കി. ഇത് വഴി കൊയമ്പത്തൂരേക്ക് ദൂരം വളരെ കുറവാണ് അതിനാലാണ് വലിയ ട്രക്കുകളുള്‍പ്പെടെ ഈ റൂട്ട് തിരഞ്ഞെടുക്കാന്‍ കാരണവും. എന്നാല്‍ ഇത്തരം വാഹനം കടന്ന്‌പോകുന്നതിന് അസൗകര്യമുണ്ട് എന്ന മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതിനാലാണ് ഇത്തരത്തില്‍ വാഹനം അപകടത്തില്‍പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പുമെത്തി ലോറികളെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര തുടങ്ങി അവസാനം വഴിതെറ്റി വലിയ കുഴിയില്‍ ചെന്ന് ചാടുന്നവര്‍ നിരവധിയാണ്. ഇത്തരം സംഭവങ്ഹല്‍ സ്ഥിരം വാര്‍ത്തയാകാറുമുണ്ട്. വിവാഹ നിശ്ചയത്തിന് വരന് വഴിതെറ്റി വധുവിന്റെ വീട് മാറിയ സംഭവം വരെയുണ്ടായിരുന്നു. അവസാനം വധുവിന്റെ കുടുംബത്തില്‍ തനിക്ക് ആരെയും പരിചയമില്ലല്ലോ എന്ന് കണ്ടപ്പോഴാണ് സംഭവം കൈയ്യീന്ന് പോയെന്ന് വരനും കുടുംബക്കാര്‍ക്കും മനസിലായത്.

സംഘപരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ചരിത്രം തിരുത്തിയെഴുതുന്നു; രാജ്‌നാഥ് സിംഗിന് വിഡി സതീശന്റെ മറുപടിസംഘപരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ചരിത്രം തിരുത്തിയെഴുതുന്നു; രാജ്‌നാഥ് സിംഗിന് വിഡി സതീശന്റെ മറുപടി

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

തേക്കടിക്ക് പോകേണ്ടവര്‍ക്ക് വഴിതെറ്റി ശബരിമലയില്‍ എത്തിയ കഥവരെയുണ്ടായിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കിള്‍ തേക്കടിക്ക് പുറപ്പെട്ടയുവാക്കളാണ് അബദ്ധത്തില്‍ ശബരിമലയിലെത്തിയത്. പോരാത്തതില്‍ വനത്തില്‍ അതിക്രമിച്ച് കയറിയെന്ന് കാണിച്ച് അവര്‍ക്കെതിരെ കേസുമെടുത്തു വനം വകുപ്പ്. തേക്കടിയിലെ ട്രക്കിംഗ് അന്വേഷിച്ച് ഗൂഗിളില്‍ തിരഞ്ഞ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കാണിച്ച്‌കൊടുത്ത വഴിയായിരുന്നു ഇത്. ഗൂഗിള്‍ മാപ്പിനെ മാത്രം വിശ്വസിച്ച് പലരും അബദ്ധത്തില്‍ ചെന്ന് ചാടുന്നത് പതിവ് തന്നെയാണ്. മൂന്നാറിലേക്ക് ടൂര്‍ പോയ കുടുംബം അബദ്ധത്തില്‍പ്പെട്ടത് കഴിഞ്ഞ മാസമാണ്. തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ വഴിതെറ്റി അവസാനമെത്തിപ്പെട്ടത് പുലിയും, കടുവയും, ആനയും, കാട്ടുപോത്തും സൈ്വര്യ വിഹാരം നടത്തുന്ന കൊടുകാട്ടിനുള്ളില്‍. ദേവികുളത്തെ സ്വകാര്യ റിസേര്‍ട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. പുറത്ത് സ്ഥലങ്ങളൊക്കെ കണ്ട് തിരിച്ച് റിസോര്‍ട്ടിലേക്ക് വരുന്ന വഴിയാണ് മാപ്പിട്ടത്. മാപ്പ് അനുസരിച്ച് പോയി എത്തിപ്പെട്ടത് കൊടും കാട്ടിനുള്ളിലും. കാടിനുള്ളില്‍ ഇവരുടെ കാര്‍ ചെളിയില്‍ താഴുകയും ചെയ്തു. ഇതോടെ പേടി ഇരട്ടിയായി. പിന്നീട് ഫയര്‍ പോഴ്‌സ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സിന്റെ നമ്പറിലേക്ക് ലൊക്കേഷന്‍ അയക്കുകയും അവരെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. ഫയര്‍ ഫോഴ്‌സ് സംഘവും ഏറെ നേരം തിരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ഫയര്‍ ഫോഴ്‌സെത്തി ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം ഈ റൂട്ട് വഴി ദേവികുളത്തെ റിസേര്‍ട്ടിലേക്ക് പോകാമെങ്കിലും ഇവര്‍ക്ക് കാട്ടിനുള്ളില്‍ നിന്ന് വഴിതെറ്റുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇവര്‍ വനത്തിനുള്ളി കറങ്ങിയത്.

പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
Those who sought the easy way out were trapped; Google Map gave the work of eight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X