പാലക്കാട്ട് സർവ്വകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും; പ്രതികളെ പിടി കിട്ടാതെ പൊലീസ്
പാലക്കാട്: പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം നാളെ. യോഗത്തിൽ ബി ജെ പി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവർ ആണ് സർക്കാർ സർവ കക്ഷി യോഗത്തിൽ പങ്കെടുക്കുക.
എന്നാൽ പോപ്പുലർ ഫ്രണ്ട് യോഗത്തിൽ പങ്കെടുക്കും എന്ന് ഇതിനോടകം തന്നെ അറിയിച്ചിരുന്നു. എന്നാൽ, ബി ജെ പി യോഗത്തിൽ പങ്കെടുക്കും എന്ന തീരുമാനം എടുത്തിരുന്നില്ല.
ഇതിന് പിന്നാലെ ആണ് ഇപ്പോൾ ബി ജെ പി തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് സർവ കക്ഷി യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. അക്രമികളെ അടിച്ചമർത്താൻ പൊലീസിന് നിർദേശം നൽകിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

അതേസമയം, ജില്ലാ കളക്ടറേറ്റിൽ ആണ് നാളെ യോഗം ചേരുന്നത്. 24 മണിക്കൂറിനുള്ളിൽ രണ്ടു കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയെ നടുക്കിയത്. നിലവിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെ സുരക്ഷയും കർശനമാണ്. ജില്ലയിൽ ക്രമ സമാധാന നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ആണ് സർക്കാർ സർവ കക്ഷി യോഗം ചേരുന്നത്.

അതേസമയം, സർവ കക്ഷി യോഗത്തിന് എതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. അക്രമികളോട് എന്ത് ചർച്ച ചെയ്യാൻ ആണെന്നായിരുന്നു യോഗത്തെ കുറിച്ച് സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. പൊലീസിന്റെ കൈയ്യില്‍ വിലങ്ങിട്ടിരിക്കുകയാണ് എന്നും ബി ജെ പി ആരോപിച്ചിരുന്നു.

ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പൊലീസിന് എതിരെ വിമർശനം ഉന്നയിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. പൊലീസിന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നും ഗുരുതര വീഴ്ചയാണ് നടന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ക്രമ സമാധാന നില തകർന്നു. ഇവിടെ നടക്കുന്ന ഓരോ കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ് സംഭവിക്കുന്നത്.

ആർ എസ് എസ് നേതാവായ ശ്രീനിവാസൻ നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം ആണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, പാലക്കാട് കൊല്ലപ്പെട്ട ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. നൂറ് കണക്കിന് ആളുകളാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾക്ക് വേണ്ടി എത്തിയത്. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം. ശ്രീനിവാസന്റെ സഹോദരൻ ആയിരുന്നു ശവ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപ യാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ എത്തിച്ചിരുന്നു. നിരവധി പേർ ശ്രീനിവാസന്റെ മൃതദേഹം കാണുവാൻ ഇവിടെ എത്തിയിരുന്നു. പൊതു ദർശനത്തിന് പിന്നാലെ ശ്രീനിവാസന്റെ വീട്ടിലേയ്ക്ക് മൃതദേഹം എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിൽ എത്തിച്ച് മൃതദേഹം സംസ്‌കാരിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ ആയ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുന്നേ ആയിരുന്നു ജില്ലയെ നടുക്കിയ മറ്റൊരു കൊലപാതകം ഉണ്ടായത്.












Click it and Unblock the Notifications