• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷാജഹാനെ വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ'; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

Google Oneindia Malayalam News

പാലക്കാട്: സി പി ഐ എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആണെന്ന് ദൃക്‌സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷിന്റെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാജഹാനെ ആദ്യം വെട്ടിയത് ശബരി എന്നയാളും പിന്നീട് അനീഷും ആണ് എന്നാണ് സുരേഷ് പറഞ്ഞത്.

ഇരുവരും സി പി ഐ എം പ്രവര്‍ത്തകരാണ്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നു എന്നാണ് സുരേഷ് ആരോപിക്കുന്നത്. ഇന്നലെ രാത്രി 9.15 ഓടെയാണ് കുന്നംകാട് ജംഗ്ഷനില്‍ വെച്ച് ഷാജഹാന്‍ ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ഷാജഹാനെ സുരേഷ് ആയിരുന്നു ആശുപത്രിയിലെത്തിച്ചിരുന്നത്.

കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ; പരാമര്‍ശം യൂട്യൂബ് ചാനലില്‍കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ; പരാമര്‍ശം യൂട്യൂബ് ചാനലില്‍

1

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളി സംഘത്തില്‍ ആറ് പേരുണ്ട് എന്നാണ് പൊലീസ് പറയുന്നത്. കൊലയാളി സംഘത്തില്‍ നേരത്തെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഷാജഹാന്റെ കൊലയാളികള്‍ എത്തിയ ഒരു സ്‌കൂട്ടര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2

നേരത്തെ ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ എം നേതാവും മലമ്പുഴ എം എല്‍ എയുമായ എ പ്രഭാകരന്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആയിരിക്കാനാണ് സാധ്യത എന്നാണ് പ്രഭാകരന്‍ ഇന്നലെ രാത്രി സംഭവം നടന്നയുടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നത്.

3

ആക്രമണത്തില്‍ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്‌ലക്‌സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

4

അതിനിടെ അക്രമി സംഘത്തില്‍പ്പെട്ടവരെ കണ്ടാല്‍ തിരച്ചറിയും എന്ന് ഷാജഹാനൊപ്പം സംഭവ സമയത്തുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നല്‍കി. അതേസമയം കഞ്ചാവ് സംഘത്തിന് ക്വട്ടേഷന്‍ കൊടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റായ സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ഇന്നലെ പ്രതികരിച്ചത്.

5

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഉള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഷാജഹാന്റെ കൊലയെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. ആക്രമണത്തില്‍ മുന്‍വിധിയോടെ ആരോപണം ഉന്നയിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊലയാളികള്‍ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍

6

ഇന്നലെ സംഭവം നടന്നയുടന്‍ മാധ്യമങ്ങളെ കണ്ട എന്‍ എന്‍ കൃഷ്ണദാസും കുറ്റവാളി ആരെന്ന് പൊലീസ് കണ്ടെത്തട്ടെ എന്നായിരുന്നു പ്രതികരിച്ചത്. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് പൊലീസും സ്ഥിരീകരിച്ചിട്ടില്ല.

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!

Recommended Video

cmsvideo
  കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala
  English summary
  Palakkad Shajahan Murder: it was his own party members who killed Shajahan says eyewitness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X